ആ തമിഴ് ഹിറ്റ് ചിത്രം വിജയ്‌യെ വെച്ച് റീമേക്ക് ചെയ്യാനൊരുങ്ങി ചന്ദ്രമുഖിയുടെ സംവിധായകന്‍ പി.വാസു
tamil cinema
ആ തമിഴ് ഹിറ്റ് ചിത്രം വിജയ്‌യെ വെച്ച് റീമേക്ക് ചെയ്യാനൊരുങ്ങി ചന്ദ്രമുഖിയുടെ സംവിധായകന്‍ പി.വാസു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th November 2020, 2:51 pm

ചെന്നൈ: തമിഴിലെ ഹിറ്റ് സംവിധായകരിലൊരാളാണ് പി വാസു. ചന്ദ്രമുഖി അടക്കമുള്ള തമിഴിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് പി വാസുവായിരുന്നു.

തമിഴിന് പുറമെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. തന്റെ തന്നെ ഒരു ഹിറ്റ് ചിത്രത്തിന്റെ റീമേക്കിന് ഒരുങ്ങുകയാണ് പി.വാസു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സത്യരാജിനെ നായകനാക്കി പി.വാസു ഒരുക്കിയ നടിഗന്‍ എന്ന ചിത്രമാണ് റീമേക്കിന് ഒരുങ്ങുന്നത്. ദളപതി വിജയ്‌യെ ചിത്രത്തില്‍ നായകനാക്കണമെന്നാണ് പി.വാസുവിന്റെ ആഗ്രഹം.

വിജയ്‌യുടെയും സത്യരാജിന്റെയും കോമഡി ടൈമിംഗ് അപാരമാണെന്നും അതിനാലാണ് വിജയ് തന്നെ ചിത്രത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നതെന്നുമാണ് സംവിധായകനുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സത്യരാജ് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ഖുഷ്ബുവായിരുന്നു നായികയായിരുന്നത്. ഒരു ചിത്രത്തിനായി വിജയ്ക്കൊപ്പം പ്രവര്‍ത്തിക്കണമെന്നത് സംവിധായകന്‍ പി വാസുവിന്റെ ദീര്‍ഘകാല ആഗ്രഹമാണ്.

എന്നാല്‍ വിജയ് കഴിഞ്ഞ കുറെ കാലമായി ഒരു റീമേക്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല, 3 ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്ക് ആയ നന്‍പന്‍ ആണ് വിജയ് അവസാനമായി അഭിനയിച്ച റീമേക്ക് ചിത്രം.

അതേസമയം, ‘ചന്ദ്രമുഖി 2’ എന്ന ചിത്രത്തിന്റെ വര്‍ക്കിലാണ് പി.വാസുവിപ്പോള്‍ രാഘവ ലോറന്‍സ് ആണ് ചിത്രത്തില്‍ നായകനാവുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Chandramukhi’s director P. Vasu is all set to remake the Tamil hit film with Thalapathy  Vijay