ഉയര്‍ന്ന റേറ്റിംഗുമായി മൂന്നാം സ്ഥാനം; ഐ.എം.ഡി.ബിയിലും നേട്ടം സ്വന്തമാക്കി സുരറൈ പോട്ര്
Soorarai Pottru
ഉയര്‍ന്ന റേറ്റിംഗുമായി മൂന്നാം സ്ഥാനം; ഐ.എം.ഡി.ബിയിലും നേട്ടം സ്വന്തമാക്കി സുരറൈ പോട്ര്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th May 2021, 8:33 pm

ചെന്നൈ: സൂര്യ നായകനായ സുരറൈ പോട്രിന് ഐ.എം.ഡി.ബിയില്‍ ഉയര്‍ന്ന റേറ്റിംഗ്. 9.1 റേറ്റിംഗുമായി മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് സുരറൈ പോട്ര്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധനേടിയ സിനിമയായിരുന്നു സുരറൈ പോട്ര്. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്.

ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു.

എയര്‍ ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമായിരുന്നു ഇത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

സൂര്യക്കുപുറമേ അപര്‍ണ ബാലമുരളി, ഉര്‍വ്വശി, പരേഷ് റാവല്‍ എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളെ അവതരിപ്പിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Suriya’s Soorarai Pottru becomes 3rd highest-rated movie on IMDb