ഒ.ടി.ടിയില്‍ കണ്ട് പടക്കളം ഗംഭീരമാണെന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ എന്റെ മറുപടി ഇങ്ങനെ ആയിരിക്കും: ഷറഫുദ്ദീന്‍
Entertainment
ഒ.ടി.ടിയില്‍ കണ്ട് പടക്കളം ഗംഭീരമാണെന്ന് എന്നോട് ആരെങ്കിലും പറഞ്ഞാല്‍ എന്റെ മറുപടി ഇങ്ങനെ ആയിരിക്കും: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 7:04 pm

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം.

ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പടക്കളം സിനിമയെ കുറിച്ചും ചിത്രം തിയേറ്ററില്‍ കാണാതെ ഒ.ടി.ടിയില്‍ വന്ന ശേഷം കാണുന്നവരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍.

ഒ.ടി.ടിയില്‍ സിനിമ കണ്ട ശേഷം തന്നോട് സിനിമയെ കുറിച്ച് ആരെങ്കിലും നല്ല അഭിപ്രായം പറയാന്‍ വന്നാല്‍ തന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നും കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫറഫുദ്ദീന്‍ പറയുന്നുണ്ട്.

‘പടക്കളത്തില്‍ എന്റേത് നല്ലൊരു ക്യാരക്ടറാണ്. കുറേ നാളുകള്‍ കൂടി കിട്ടിയ നല്ല കഥാപാത്രം. നമുക്ക് പെര്‍ഫോം ചെയ്യാന്‍ പാകത്തിന് ഒരു കഥാപാത്രം കിട്ടുക എന്നത് വലിയ കാര്യമാണ്.

ഒരു വ്യാഴവട്ടത്തിലൊക്കെയേ അത് കിട്ടുകയുള്ളൂ. അങ്ങനെ കിട്ടിയ കഥാപാത്രമാണ് ഇത്. എനിക്കും സുരാജേട്ടനും സന്ദീപിനും ഒരേപോലത്തെ ഒരു സ്‌റ്റൈലുള്ള കഥാപാത്രമാണ്.

ഞാന്‍ ചെയ്ത സിനിമകളില്‍ എല്ലാത്തിന്റേയും നല്ലൊരു ബ്ലെന്‍ഡ് ആണ് പടക്കളം. അത് ഞാന്‍ നല്ല കഷ്ടപ്പെട്ട് പറയും. കാരണം എല്ലാവരുടേയും നല്ല എഫേര്‍ട്ട് ഉണ്ട്. ഈ സിനിമ നല്ലതാണ്. നാളെ ഒരാള്‍ ഇത് ഒ.ടി.ടിയില്‍ കണ്ടിട്ട് ഗംഭീരമാണെന്ന് പറഞ്ഞാല്‍ ഞാന്‍ ചിരിക്കില്ല.

ആ, താങ്ക് യു എന്ന് മാത്രമേ പറയൂ. ഒ.ടി.ടിയില്‍ കണ്ടിട്ടല്ലേ പറയുന്നത്. തിയേറ്ററില്‍ കണ്ടിട്ട് പറയണം. തിയേറ്ററില്‍ ക്രൗഡിന്റെ കൂടെ കണ്ട് ചിരിക്കണം എന്ന് വലിയ ആഗ്രഹമാണ്.

രണ്ട് ഷോ ഞാന്‍ പ്രേകഷകരുടെ കൂടെ കണ്ടിരുന്നു. കണ്ടവര്‍ എല്ലാം ഹാപ്പിയായിരുന്നു. തിയേറ്ററിലെ ചിരി കാണാന്‍ ഭയങ്കര രസമാണ്. അതൊരു പേഴ്‌സണല്‍ സന്തോഷമാണ്.

സിനിമ കണ്ടിറങ്ങിയപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. പിന്നെ സുരാജേട്ടന്‍ അടിപൊളിയാണ്. ചെറിയ പൊളിയല്ല പുള്ളി പൊളിച്ചേക്കുന്നത്. ഒരു ക്യാരക്ടറിനകത്ത് നിന്ന് വെറുതെ കോമഡി ചെയ്യാന്‍ ഭയങ്കര സ്‌പേസ് ഉണ്ടാകും.

ഇതിപ്പോള്‍ ഈ ക്യാരക്ടറില്‍ നിന്ന് പുറത്തിറങ്ങാനും കഴിയില്ല. മനുവിന്റെ സ്റ്റൈല്‍ എന്നാല്‍ ചില കാര്യങ്ങള്‍ പുള്ളിക്ക് അങ്ങനെ തന്നെ വേണം. ചില കാര്യങ്ങളില്‍ നിങ്ങള്‍ എന്ത് വേണേല്‍ ചെയ്‌തോ എന്ന സ്‌പേസും തരും.

അങ്ങനെ അതിനകത്ത് നിന്നുകൊണ്ട് നമ്മള്‍ പെര്‍ഫോം ചെയ്യുന്ന സ്‌പേസുണ്ട്. അതില്‍ എനിക്കാണെങ്കിലും സുരാജേട്ടനാണെങ്കിലും സന്ദീപിനാണെങ്കിലും ഒരു സ്‌പേസ് കിട്ടിയ സിനിമയാണ്. പേഴ്‌സണലി എനിക്ക് ഭയങ്കര ഇഷ്ടമായി. ഞാന്‍ അഭിനയിച്ച സിനിമ എന്നല്ല. വ്യക്തിപരമായിട്ട് ‘ആഹാ അടിപൊളി സിനിമ ‘ എന്ന ഫീല്‍ ഉണ്ടായിരുന്നു.

ശരിക്കും പറഞ്ഞാല്‍ കോമഡി എന്നത് ഒരു സാഹചര്യമാണ്. ഈ സിനിമയില്‍ ചില സീനുകളില്‍ നമ്മള്‍ കോമഡി ഇംപ്രവൈസ് ചെയ്തിരുന്നു. സ്‌ക്രിപ്റ്റില്‍ ഉള്ള കോമഡി ആ ഡിസൈനില്‍ ഉണ്ടാകും. അത് നന്നായിട്ട് പ്ലേ ചെയ്താല്‍ മതി.

അതല്ലാതെ ചില സ്ഥലങ്ങളില്‍ ഇംപ്രവൈസേഷന്‍ സാധ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍, ഈ സിനിമയുടെ സ്‌ക്രിപ്റ്റില്‍ ചില സിറ്റുവേഷന്‍ ഉണ്ട്. അവിടെ ഒരു കോമഡി ഇങ്ങനെ വീണാല്‍ അത് കറക്ടായിരിക്കുമെന്ന രീതി പടക്കളത്തിന്റെ കാര്യത്തില്‍ ഉണ്ട്. ആള്‍ക്കാര്‍ ചിരിക്കാതായാലാണ് നമ്മള്‍ പേടിക്കേണ്ടത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Actor Sharaffudheen about Padakkalam Movie and OTT response