ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറം സിനിമകള്‍ സ്വീകരിക്കപ്പെടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍.
മലയാള സിനിമകള്‍ക്ക് തമിഴിലും തെലുങ്കിലുമൊക്കെ ഇന്ന് കിട്ടുന്ന സീക്വാര്യതയെ കുറിച്ചാണ് കാര്‍ത്തിക് സൂര്യ അണ്‍ലീഷ്ഡ് എന്ന പ്രോഗ്രാമില്‍ ഷറഫുദ്ദീന്‍ സംസാരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സിനും പ്രേമലുവിനും മറ്റ് ഭാഷകളില്‍ കിട്ടിയ ഗംഭീര റെസ്‌പോണ്‍സുകളെ കുറിച്ചും അതിന് പിന്നിലുള്ള ചില കാരണങ്ങളെ കുറിച്ചുമൊക്കെ ഷറഫുദ്ദീന്‍ പറയുന്നുണ്ട്.
‘ഒരു കണ്ടന്റ് ബ്ലാസ്റ്റ് ചെയ്യപ്പെട്ടാല്‍, ഉദാഹരണത്തിന് മഞ്ഞുമ്മലൊക്കെ പോയ ഒരു പോക്കില്ലേ. ഇവരൊക്കെ ഒരു പ്രത്യേക രീതിയിലായിരിക്കും സിനിമയ്ക്ക് ബഡ്ജറ്റൊക്കെ ഇട്ടത്. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി ആര്‍ട് എന്ന സാധനം അങ്ങ് പോയിക്കഴിഞ്ഞാല്‍ അത് ജനങ്ങള്‍ ഏറ്റെടുക്കപ്പെട്ടാല്‍ പിന്നെ വേറെ രീതിയായി.
മഞ്ഞുമ്മലിന്റെ തമിഴ്‌നാട് കളക്ഷന്‍ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ വിചാരിച്ചതിനേക്കാള്‍ അപ്പുറത്തേക്ക് അത് പോയി. തമിഴ്‌നാടുകാര്‍ക്ക് ഇഷ്ടപ്പെടാന്‍ പറ്റിയ പലതും അതിലുണ്ട്.
കഥ സംസാരിക്കുന്നത് തന്നെ തമിഴില്‍ ആണല്ലോ. ഇവര്‍ കൊച്ചി വിട്ടതിന് ശേഷം ഫുള്‍ തമിഴല്ലേ. പിന്നെ അത് അവരുടെ പ്രശ്‌നമായി, തമിഴ്‌നാട്ടിലെ പ്രോബ്ലം.
അതുപോലെ പ്രേമലു അവര്‍ ഹൈദരാബാദ് പോയി ഷൂട്ട് ചെയ്തു. ഹൈദരാബാദില്‍ വലിയ ഹിറ്റായില്ലേ പ്രേമലു. രാജമൗലിയുടെ മകനല്ലേ അവിടെ ആ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്തത്,’ ഷറഫുദ്ദീന്‍ പറയുന്നു.
മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളമാണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ രഞ്ജിത് എന്ന കഥാപാത്രമായാണ് ഷറഫു എത്തിയത്.
Content Highlight: Actor Sharaffudheen about Manjummal Boys and Premalu