1980കളില്‍ ഏറെ താരപരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
1980കളില്‍ ഏറെ താരപരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് ശങ്കര്‍ മലയാള സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ഒരു തലൈ രാഗം, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നീ സിനിമകളുടെ വിജയത്തെ കുറിച്ച് പറയുകയാണ് ശങ്കര്‍. യെസ് 27ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
തനിക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത ഒരു സിറ്റുവേഷനായിരുന്നു അതെന്നും ഒരു തലൈ രാഗമാണ് ആദ്യം പുറത്തിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടില്‍ ഒരു സിനിമ വിജയിച്ചാലുള്ള അവസ്ഥ അറിയാലോയെന്ന് ചോദിക്കുന്ന നടന്‍ ആ സിനിമയുടെ വിജയത്തോടെ തനിക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായെന്നും കൂട്ടിച്ചേര്‍ത്തു.
തനിക്ക് അവിടെ തമിഴ്‌നാട്ടിലും ഒരുപാട് ലേഡി ഫാന്‍സുണ്ടായെന്നും താന്‍ നടന്നു പോകുമ്പോള്‍ ആളുകള്‍ കാലുതൊട്ട് നമസ്‌കരിക്കാന്‍ തുടങ്ങിയെന്നും ശങ്കര്‍ പറഞ്ഞു. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ നടക്കാന്‍ തുടങ്ങിയതോടെ ഇടക്ക് ടാക്‌സിയിലൊക്കെ യാത്ര ചെയ്തിരുന്ന താന്‍ കാര്‍ വാങ്ങിയെന്നും അദ്ദേഹം പറയുന്നു.
‘തമിഴ്‌നാട്ടില്‍ എവിടെയും ഇറങ്ങാന്‍ പറ്റാതെയായി. എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു സംഭവമുണ്ട്. അന്ന് എന്റെ സഹോദരിയുടെ കല്യാണത്തിന് വേണ്ടി ഞാന്‍ അവിടുന്ന് ഗുരുവായൂരേക്ക് വരികയായിരുന്നു. യാത്രയുടെ ഇടയില്‍ കാര്‍ ഒരു ചെറിയ ചായക്കടയുടെ മുന്നില്‍ നിര്‍ത്തി.
ഞാന്‍ ആണെങ്കില്‍ അന്ന് കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല. ഡ്രൈവര്‍ ഇറങ്ങി ചെന്ന് ചായ പറയുമ്പോള്‍ ഞാന്‍ കാറില്‍ തന്നെ ഇരുന്നു. ഇതിനിടയില്‍ ആ ചായക്കടക്കാരന്‍ എന്നെ കണ്ടു.
അവസാനം പൊലീസ് വന്നിട്ടാണ് എന്നെ അവിടുന്ന് ഇറക്കി കൊണ്ടുപോയത്. ആ വില്ലേജ് മുഴുവന്‍ ഇളകിവന്നിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല, നമുക്ക് സ്റ്റാര്‍ഡം നിലനില്‍ക്കുന്ന സമയത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാകും,’ ശങ്കര്‍ പറയുന്നു.
Content Highlight: Actor Shankar Talks About His Oru Thalai Raagham Movie