ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടിയെന്നാണ് വിശേഷിപ്പിക്കേണ്ടത്: സത്യരാജ്
Malayalam Cinema
ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടിയെന്നാണ് വിശേഷിപ്പിക്കേണ്ടത്: സത്യരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th September 2021, 10:36 am

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ കുറിച്ച് വാചാലനാവുകയാണ് തെന്നിന്ത്യന്‍ താരം സത്യരാജ്. അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സര്‍ എന്നായിരുന്നു സത്യരാജ് ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞത്. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും സത്യരാജ് പറഞ്ഞു.

‘ അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സര്‍. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.
എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ മമ്മൂട്ടി സര്‍ ചെയ്തതുപോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡ് നടന്മാരൊന്നും ചെയ്തിട്ടില്ല. ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടിയെന്നാണ് വിശേഷിപ്പിക്കേണ്ടത്.

മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്ന ആളാണ് അദ്ദേഹം. ഞാന്‍ മമ്മൂട്ടി സാറിന്റെ സുഹൃത്ത് മാത്രമല്ല ഒരു വലിയ ആരാധകന്‍ കൂടിയാണ്,’ സത്യരാജ് പറയുന്നു.

മമ്മൂട്ടി സിനിമകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായിട്ടുളള താരമാണ് സത്യരാജ്. ഹിറ്റ്ലര്‍ ഉള്‍പ്പെടെയുളള മമ്മൂട്ടി ചിത്രങ്ങളുടെ റീമേക്കില്‍ സത്യരാജായിരുന്നു നായകനായത്. മമ്മൂക്കയുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് നടനുളളത്.

തമിഴിന് പുറമെ മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് സത്യരാജ്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സത്യരാജ് തന്റെ കരിയറില്‍ തിളങ്ങി.

ബാഹുബലി പോലുളള സിനിമകളെല്ലാം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. മമ്മൂട്ടിയുടെ പൂവിന് പൂതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്റെ റീമേക്കിലും സത്യരാജാണ് നായകനായത്. ഈ സിനിമയുടെ സമയത്താണ് മമ്മൂട്ടിയെ പരിചയെപ്പെടുന്നതെന്ന് സത്യരാജ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Sathyaraj About Mammootty