നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് രസകരമായ ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്.

മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയേക്കാള്‍ കൂടുതലായി ഒരു മലയാളിക്ക് എന്ത് വേണമെന്നായിരുന്നു സൈജു കുറുപ്പ് ചോദിച്ചത്. ഇതിന്റെ ഉത്തരം ‘മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൂടി’ എന്നായിരുന്നു താരം കുറിച്ചത്.

ഇന്‍സ്റ്റഗ്രാമിലായിരുന്നു മോഹന്‍ലാലുമൊത്തുള്ള മനോഹരമായ ഒരു ഫോട്ടോ സൈജു പങ്കുവെച്ചത്. 12th മാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയാണ് ഇത്. കഴിഞ്ഞ ദിവസം മോഹന്‍ലാലും ഇതേ കോസ്റ്റിയൂമിലുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഏതായാലും സൈജു കുറുപ്പിന്റെ ചോദ്യവും അതിന് സൈജു തന്നെ നല്‍കിയ ഉത്തരവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കാപ്ഷന്‍ കലക്കിയെന്നും മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം കൊതിക്കാത്ത മലയാളികള്‍ ഉണ്ടാവില്ലെന്നുമാണ് ചിലര്‍ കമന്റ് ചെയ്തത്. ട്വല്‍ത്ത് മാന്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോകളും നേരത്തേയും സൈജു കുറുപ്പ് പങ്കുവെച്ചിരുന്നു.

ദൃശ്യം 2 എന്ന ഹിറ്റിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12th മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Actor Saiju Kurup Share a photo with mohanlal