ശോഭനയോടൊപ്പം ഒരുപാട് അഭിനയിച്ചെങ്കിലും ക്യാമറയുടെ മുന്നില്‍ എനിക്ക് നല്ല കെമിസ്ട്രി തോന്നിയത് മറ്റൊരു നടിയുമായി: റഹ്‌മാന്‍
Entertainment
ശോഭനയോടൊപ്പം ഒരുപാട് അഭിനയിച്ചെങ്കിലും ക്യാമറയുടെ മുന്നില്‍ എനിക്ക് നല്ല കെമിസ്ട്രി തോന്നിയത് മറ്റൊരു നടിയുമായി: റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 3:57 pm

ഇതുവരെയുള്ള സിനിമകളില്‍ തന്റെ കൂടെ അഭിനയിച്ച നായികമാരില്‍ ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ പറയുക നടി രോഹിണിയുടെ പേരാണെന്ന് പറയുകയാണ് റഹ്‌മാന്‍.

ശോഭനയുടെ കൂടെ താന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ താനുമായി ക്യാമറയുടെ മുന്നില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നത് രോഹിണിക്കാണെന്നും നടന്‍ പറയുന്നു.

കൂടെ അഭിനയിച്ച നായികമാരില്‍ ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ ആരുടെ പേരാണ് പറയുക എന്ന ചോദ്യത്തിന് വണ്‍ റ്റു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു റഹ്‌മാന്‍.

ടേക്ക് തെറ്റിക്കാതെ റിയാക്റ്റ് ചെയ്യാനുള്ള അണ്ടര്‍സ്റ്റാന്റിങ്ങും കെമിസ്ട്രിയും തനിക്കും രോഹിണിക്കുമിടയില്‍ ഉണ്ടായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും രോഹിണി തന്റെ മനസ് പെട്ടെന്ന് മനസിലാക്കുമെന്നും റഹ്‌മാന്‍ പറയുന്നു.

‘കൂടെ അഭിനയിച്ച ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ രോഹിണിയുടെ പേരാണ് ഞാന്‍ പറയുക. ശോഭനയുടെ കൂടെ ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പക്ഷെ രോഹിണിയും ഞാനും തമ്മില്‍ ക്യാമറയുടെ മുന്നില്‍ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന ചില ആക്ടേഴ്സ് പെട്ടെന്ന് ഷൂട്ടിന്റെ ഇടയില്‍ എന്തെങ്കിലുമൊക്കെ മാറ്റി ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

ആ സമയത്ത് അതിനനുസരിച്ച് ടേക്ക് തെറ്റിക്കാതെ റിയാക്റ്റ് ചെയ്യാനുള്ള അണ്ടര്‍സ്റ്റാന്റിങ്ങും കെമിസ്ട്രിയും എനിക്കും രോഹിണിക്കുമിടയില്‍ ഉണ്ടായിരുന്നു.

ഞങ്ങള്‍ ചെയ്യുന്ന ഡാന്‍സിലാണെങ്കിലും ചില സീനുകളിലാണെങ്കിലും അങ്ങനെ തന്നെയാണ്. പലപ്പോഴും രോഹിണി എന്റെ മൈന്‍ഡ് പെട്ടെന്ന് മനസിലാക്കും,’ റഹ്‌മാന്‍ പറയുന്നു.

Content Highlight: Actor Rahman Talks About Actresses Who Have Good Chemistry With Him