68 കിലോയുള്ള സ്‌നേഹയെ 70 വയസുകഴിഞ്ഞ മമ്മൂക്ക ഒറ്റ ടേക്കില്‍ പൊക്കിയെടുത്തു; അദ്ദേഹത്തോട് എനിക്കൊരു റിക്വസ്റ്റുണ്ട്: പ്രസന്ന
Movie Day
68 കിലോയുള്ള സ്‌നേഹയെ 70 വയസുകഴിഞ്ഞ മമ്മൂക്ക ഒറ്റ ടേക്കില്‍ പൊക്കിയെടുത്തു; അദ്ദേഹത്തോട് എനിക്കൊരു റിക്വസ്റ്റുണ്ട്: പ്രസന്ന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 12:25 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്ത സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്‍ പ്രസന്ന നടത്തിയ രസകരമായ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടന്‍ മമ്മൂട്ടിയും തന്റെ പങ്കാളിയായ സ്‌നേഹയും ഒന്നിച്ചഭിനയിച്ച ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ ഷൂട്ടിനിടെയുണ്ടായ ഒരു സംഭവമാണ് പ്രസന്ന വേദിയില്‍ വെച്ച് വെളിപ്പെടുത്തുന്നത്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് മുന്നില്‍ ഒരു അഭ്യര്‍ത്ഥന കൂടി പ്രസന്ന മുന്നോട്ടുവെക്കുന്നുണ്ട്.

ക്രിസ്റ്റഫര്‍ ഷൂട്ടിലെ ഒരു രംഗത്തില്‍ മരിച്ചുകിടക്കുന്ന സ്‌നേഹയെ മമ്മൂട്ടി പൊക്കിയെടുത്ത് അടുത്തുള്ള റൂമിലേക്ക് കൊണ്ടുപോകുന്ന രംഗം ഒരു കട്ടുമില്ലാതെ ഒറ്റ ടേക്കില്‍ മമ്മൂട്ടി ചെയ്തതിനെ കുറിച്ചാണ് പ്രസന്ന പറയുന്നത്. സിനിമ തിയേറ്ററില്‍ കണ്ട ശേഷം സ്‌നേഹ തനിക്ക് മുന്നില്‍ വെച്ച ഒരു ചലഞ്ചിനെ കുറിച്ചും താരം രസകരമായി സംസാരിക്കുന്നുണ്ട്.

മലയാളികളായ ഒരുപാടുപേര്‍ സ്‌നേഹയോടുള്ള അന്വേഷണം അറിയിച്ചിട്ടുണ്ടെന്ന് അവതാരക പറഞ്ഞപ്പോഴായിരുന്നു ക്രിസ്റ്റഫര്‍ സിനിമയ്ക്കിടെയുണ്ടായ സംഭവത്തെ കുറിച്ച് പ്രസന്ന സംസാരിച്ചത്.

‘ എനിക്ക് ഒരു കാര്യം പറയാനുണ്ട്. സ്‌നേഹയെ കുറിച്ച് നിങ്ങള്‍ ചോദിച്ചതുകൊണ്ട് പറയുകയാണ്. കിങ് ഓഫ് കൊത്തയുമായി ഒരു ബന്ധവുമുള്ള കാര്യമല്ല. ഈ അടുത്ത് സ്‌നേഹ മമ്മൂക്കയുടെ കൂടെ ക്രിസ്റ്റഫര്‍ എന്നൊരു സിനിമ ചെയ്തിരുന്നു. അതുകാരണം എനിക്ക് എന്തുമാത്രം പവര്‍ ഉണ്ടായി എന്ന് പറയാന്‍ വയ്യ.

ക്രിസ്റ്റഫറിലെ ഒരു സീന്‍ സ്‌നേഹയുടെ ക്യാരക്ടര്‍ മരിച്ചുകിടക്കുന്നതാണ്. അവിടേക്ക് മമ്മൂക്കയുടെ കഥാപാത്രം വന്ന് സ്‌നേഹയെ ബെഡില്‍ നിന്ന് പൊക്കിയെടുത്ത് അടുത്തുള്ള ലിവിങ് റൂമിലെ സോഫയില്‍ കൊണ്ട് കിടത്തി അടുത്തിരുന്ന് കരയുന്നതാണ്. ഇതാണ് ഷോട്ട്.

അങ്ങനെ സംവിധായകന്‍ ഉണ്ണിയേട്ടന്‍ വന്ന് ഷോട്ടൊക്കെ പറഞ്ഞു. സര്‍, നമുക്ക് പൊക്കുന്നതുവരെ ഒരു ഷോട്ട് പോകാം, എന്നിട്ട് കട്ട് ചെയ്തിട്ട് ലിഫ്റ്റിങ് ഒരു ഷോട്ട്, സോഫയില്‍ ഇരിക്കുന്ന അടുത്തൊരു ഷോട്ട് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു.

ഒറ്റ ഷോട്ടില്‍ ചെയ്യാലോ എന്നായി മമ്മൂക്ക. പൊക്കിയെടുത്ത് സോഫയില്‍ കൊണ്ട് കിടത്തിയാല്‍ പോരെ എന്ന് ചോദിച്ചു. അപ്പോള്‍ സ്‌നേഹ പറഞ്ഞു, അല്ല മമ്മൂക്ക ഞാന്‍ 68 കിലോയുണ്ട് എന്ന്.

നിങ്ങള്‍ ആരും പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസിച്ചേക്കില്ല. അദ്ദേഹത്തിന് 70 വയസില്‍ കൂടുതലുണ്ടെന്ന് വിശ്വസിക്കാന്‍ പറ്റില്ല. ഒറ്റ ഷോട്ടില്‍ അദ്ദേഹം എടുത്ത് സ്‌നേഹയേയും കൊണ്ട് ആ മുറിയുടെ പുറത്തുള്ള ലിവിങ് റൂമിലേക്ക് നടന്ന് അവിടുത്തെ സോഫയില്‍ കിടത്തി, ആ ഷോട്ട് ഒറ്റ ടേക്കില്‍ ഫിനിഷ് ചെയ്തു.

ഈ പടം ഞങ്ങള്‍ കണ്ടോണ്ടിരിക്കുമ്പോള്‍ സ്‌നേഹ എന്നോട് പറയുകയാണ്, ദിസ് ഈസ് യുവര്‍ ചലഞ്ച് എന്നെ എടുത്ത് മുറിയിലൂടെ നടന്ന് അടുത്ത മുറിയിലുള്ള സോഫയില്‍ കൊണ്ടിരുത്താന്‍ പറ്റുമോ എന്ന്. ഇന്നുവരെ എനിക്ക് പറ്റിയിട്ടില്ല (ചിരി). ദയവുചെയ്ത് ഒന്ന് അച്ഛനോട് പറയണം, നമ്മളെയൊക്കെ ഒന്ന് മനസില്‍ വെച്ചിട്ട് പടം ചെയ്യണമെന്ന്. ഇത് കേട്ടതോടെ ഞാന്‍ പറയാമെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു ദുല്‍ഖര്‍.

കിങ് ഓഫ് കൊത്തയില്‍ ഇതുപോലെ ദുല്‍ഖര്‍ ഐശ്വര്യയെ ലിഫ്റ്റ് ചെയ്തിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഇരുവരുടേയും മറുപടി. ഇവിടെ വെച്ച് ചെയ്ത് നോക്കുന്നോ എന്ന ചോദ്യത്തിന് അയ്യോ വേണ്ട നല്ല വെയ്റ്റുണ്ടെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

Content Highlight: Actor Prasanna share a funny moment with mammootty and Sneha