സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതിനെ കുറിച്ചും ആളുകളുടെ മുന്‍വിധികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ നീരജ് മാധവ്.
കാസ്റ്റ് ചെയ്ത പല സിനിമകളില്‍ നിന്നും പുറത്തായിട്ടുണ്ടെന്നും അതിന്റെ കാരണങ്ങള്‍ തനിക്ക് അറിയാമെന്നും നീരജ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീരജ്.
‘ തീവ്രമായ മുന്‍വിധികളാണ് പലര്‍ക്കും. ചിലപ്പോള്‍ കുറച്ച് വിവാദങ്ങളുടെയൊക്കെ ഭാഗമായതുകൊണ്ട് ‘എന്തിനാണ് വെറുതെ’ എന്ന ചിന്തയായിരിക്കാം ചിലര്‍ക്ക്.
എന്നോട് എന്തെങ്കിലുമൊരു പേഴ്‌സണല്‍ ആഭിമുഖ്യം ഇല്ലാത്തിടത്തോളം അവര്‍ക്ക് അങ്ങനെ ചിന്തിക്കാമല്ലോ. എന്നാല്‍ നമ്മള്‍ തന്നെ സൃഷ്ടിച്ച സ്‌പേസില്‍ നമ്മള്‍ ഒരു അനിവാര്യതയായി മാറുന്ന സമയവും വരും.
ഉദാഹരണം പറഞ്ഞാല്‍ എന്നെ കാസ്റ്റ് ചെയ്യാമായിരുന്ന, അല്ലെങ്കില്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ച പല പടങ്ങളില്‍ നിന്നും ഞാന്‍ കാസ്റ്റ് ചെയ്യപ്പെടാതെ പോയതിന്റെ ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫര്‍മേഷന്‍ എനിക്ക് കിട്ടിയിട്ടുണ്ട്.
ആര്‍.ഡി.എക്‌സിനൊക്കെ മുന്‍പാണ് കൂടുതല്‍. ഞാന്‍ പറഞ്ഞല്ലോ ആദ്യം മുതലേ നമ്മളിത്തിരി ഓപ്പണ്‍ ആണല്ലോ. അവന്‍ വേണോ അവന്‍ കുറച്ച് കുഴപ്പമാണെന്ന് പറയുന്ന ചിലരുണ്ടാകും.
ഇതിലെ ഏറ്റവും വലിയ വിരോധാഭാസം ഞാന്‍ ഒരിക്കലും വര്‍ക്കിന്റെ കാര്യത്തില്‍ അലംഭാവം കാണിച്ചിട്ടില്ല എന്നതാണ്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഡേറ്റ് മേടിച്ചിട്ട് ഷൂട്ടിന് വരാത്ത എത്രയോ ആര്‍ടിസ്റ്റുകളെ പറ്റി നമുക്കറിയാം. അതിനേക്കാള്‍ വലിയ പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കിയ ആര്‍ടിസ്റ്റുകളും പബ്ലിക്ക് ഔട്ട്‌റേജ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സര്‍വൈവ് ചെയ്യുന്നവരുണ്ട്.
അവരുടെയൊക്കെ ഇടയില്‍ പണ്ടെങ്ങാണ്ടോ വീണ ഒരു പേരിന്റെ ഭാരം കാരണം ബുദ്ധിമുട്ടുകയാണ്. എന്റെ പ്രശ്‌നമൊന്നും ഒരു പ്രശ്‌നമേയല്ലാത്ത കാലത്താണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.
പിന്നെ ആരെങ്കിലുമൊക്കെ ഇതിനകത്ത് എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാകും. അല്ലെങ്കില്‍ ഞാന്‍ തന്നെ ആ മാറ്റം ഉണ്ടാക്കും,’ നീരജ് പറയുന്നു.
Content Highlight: Actor Neeraj Madhav about prejudice mindset of some people