താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് നടന്‍ നസ്‌ലിനും ലുക്മാന്‍ അവറാനും ഗണപതിയും.
ആലപ്പുഴ ജിംഖാന എന്ന ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നത്.
താന്‍ പറയുന്ന പ്രതിഫലം നിലവില്‍ പ്രൊഡ്യൂസേഴ്‌സ് തരുണ്ടെന്നും പ്രതിഫലം കുറയ്ക്കാന്‍ ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു നസ്‌ലിന്‍ പറഞ്ഞത്.
വലിയ താരങ്ങളുടെ കാര്യമായിരിക്കാം ഒരുപക്ഷേ പറയുന്നതെന്നും പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളൊന്നും താന്‍ ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്തിട്ടില്ലെന്നുമായിരുന്നു നടന്‍ ലുക്മാന്‍ അവറാനും പ്രതികരിച്ചത്.
ഒരു സിനിമ വിജയമാകുന്നതോടെ താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നെന്നും അത് കുറയ്ക്കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. യുവതലമുറ എന്ന നിലയില്‍ എന്താണ് ഇതില്‍ പറയാനുള്ളത് എന്നുമായിരുന്നു ചോദ്യം.
‘ എന്നെ ഇതുവരെ അത്തരം കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. ഞാന്‍ പറയുന്ന പ്രതിഫലത്തിന് എന്നെ എടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് ഉണ്ട്.
അല്ലെങ്കില്‍ അങ്ങനെ പ്രൊജക്ട് ഓണ്‍ ആയി വരുന്നുണ്ട്. എന്നോട് ആരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് അങ്ങനെ ഒരു എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടില്ല,’ നസ്‌ലിന്‍ പറഞ്ഞു.
ചോദിച്ച പ്രതിഫലം കിട്ടിയാലല്ലേ പരാതിപ്പെടേണ്ട കാര്യമുള്ളൂ എന്നായിരുന്നു ചോദ്യത്തിന് തമാശ രൂപേണയുടെ ഗണപതിയുടെ മറുപടി.’ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നും വരുന്നില്ല.
അത്തരം മേഖലകളിലേക്കൊന്നും നമ്മള്‍ എത്തിയിട്ടില്ല. ഇപ്പോള്‍ ഉണ്ടാകുന്ന പരിപാടികളില്‍ ഹാപ്പിയാണ്. ചോദിക്കുന്ന പരിപാടികള്‍ കിട്ടുന്നുണ്ട്.
വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരിലും ഹാപ്പിയാണ്. അതില്‍ കൂടുതലൊന്നും സംസാരിക്കാന്‍ ഞാന്‍ ആളല്ല,’ ഗണപതി പറഞ്ഞു.
Content Highlight: Actor Naslen about his Remmunaration and Producers Comment