ദേ...ചാക്കോച്ചന്റെ സ്മൂത്തി, ഇനി ദുല്‍ഖര്‍ സല്‍മാന്റെ ബിരിയാണി കൂടിയായാല്‍ തൃപ്തിയായി: ഷെഫ് സുരേഷ് പിള്ള
Entertainment
ദേ...ചാക്കോച്ചന്റെ സ്മൂത്തി, ഇനി ദുല്‍ഖര്‍ സല്‍മാന്റെ ബിരിയാണി കൂടിയായാല്‍ തൃപ്തിയായി: ഷെഫ് സുരേഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd August 2021, 12:54 pm

പാചകരംഗത്തെ പരീക്ഷണങ്ങളാണ് അടുത്തിടയായി മലയാളി നടന്മാരുടെ ഇഷ്ടവിനോദം. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ തയ്യാറാക്കിയ സ്‌പെഷ്യല്‍ വിഭവങ്ങളുമായി പലരുമെത്താറുണ്ട്.

കഴിഞ്ഞ ദിവസം നടന്‍ കുഞ്ചാക്കോ ബോബനും താന്‍ തയ്യാറാക്കിയ സ്മൂത്തിയുടെ ചിത്രവുമായി വന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് പ്രശസ്ത പാചകവിദഗ്ധന്‍ ഷെഫ് സുരേഷ് പിള്ള എഴുതിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

‘ദേ…ചാക്കോച്ചന്റെ സ്മൂത്തി. ഇനി ദുല്‍ഖര്‍ സല്‍മാന്റെ ബിരിയാണി കൂടിയായാല്‍ തൃപ്തിയായി’ എന്നായിരുന്നു സുരേഷ് പിള്ളയുടെ കമന്റ്. നിരവധി പേരാണ് ഈ കമന്റിന് ലൈക്കും മറുപടി കമന്റുകളുമായെത്തിയത്.

ആരൊക്കെ വന്നാലും നിങ്ങളുടെ തട്ട് താണിരിക്കുമെന്നായിരുന്നു സുരേഷ് പിള്ളക്ക് ഒരാള്‍ നല്‍കിയ മറുപടി.

നേരത്തെ മോഹന്‍ലാല്‍ കുക്കിംഗ് വീഡിയോയുമായി എത്തിയപ്പോഴും രസകരമായ കമന്റുമായി സുരേഷ് പിള്ള എത്തിയിരുന്നു. ലാലേട്ടാ, ഇങ്ങനെ പോയാല്‍ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും എന്നായിരുന്നു സുരേഷ് പിള്ളയുടെ കമന്റ്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

ഇതിന് മറുപടിയായി ‘മോസ്റ്റ് വെല്‍കം വരൂ വരൂ’ എന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. സുരേഷ് പിള്ളയുടെ കമന്റും മോഹന്‍ലാലിന്റെ മറുപടി കമന്റും അന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ഇപ്പോള്‍ സുരേഷ് പിള്ളയുടെ കമന്റിന് കുഞ്ചാക്കോ ബോബനും ദുല്‍ഖര്‍ സല്‍മാനും എന്ത് മറുപടി നല്‍കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Kunchacko Boban’s cooking photo and Chef Suresh Pillai’s funny comment mentioning Dulquer Salmaan