'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലേയ്ക്ക് എത്തിയ പോലെ; സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ സന്ദര്‍ശിച്ച് കാളിദാസ്
Entertainment news
'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലേയ്ക്ക് എത്തിയ പോലെ; സത്യന്‍ അന്തിക്കാട്-ജയറാം ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ സന്ദര്‍ശിച്ച് കാളിദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th November 2021, 12:42 pm

സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. ഇന്‍സ്റ്റഗ്രാമില്‍ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ താരം പങ്കുവെച്ചു.

”കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേയ്ക്ക് തിരിച്ച് പോയ പോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിംമേക്കറായ ഇദ്ദേഹം (സത്യന്‍ അന്തിക്കാട്) വര്‍ക്ക് ചെയ്യുന്നത് കാണാന്‍ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും ഫേവറൈറ്റ് നടന്‍ മിസ്റ്റര്‍ ജയറാമിനൊപ്പം.

വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നി. ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്. ഇത് തിയേറ്ററില്‍ കാണുന്നതിനായി കാത്തിരിക്കുന്നു,” കാളിദാസ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

ജയറാം, കാളിദാസ് ജയറാം, സത്യന്‍ അന്തിക്കാട്, മകനും സംവിധായകനുമായ അനൂപ് സത്യന്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. പൂര്‍ണിമ ഭാഗ്യരാജ് അടക്കമുള്ള താരങ്ങളും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിന്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അണിയറയിലൊരുങ്ങുന്ന ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിനുണ്ട്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

2000ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ഈ ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയില്‍ അരങ്ങേറിയത്.

ചിത്രത്തില്‍ ജയറാമും കാളിദാസും അച്ഛനും മകനുമായി തന്നെയായിരുന്നു അഭിനയിച്ചത്. ഇരുവരുടേയും കോമ്പിനേഷന്‍ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Kalidas Jayaram shares photo from the location of Sathyan Anthikkad-Jayaram movie