കുടയല്ല,വടി! ചിരി നിര്‍ത്താനാവാതെ ജഗതി, വൈറലായി വീഡിയോ
Malayalam Cinema
കുടയല്ല,വടി! ചിരി നിര്‍ത്താനാവാതെ ജഗതി, വൈറലായി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th January 2021, 1:34 pm

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷമാകുന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ഏറെ നാളായി അദ്ദേഹം ചികിത്സയിലാണ്.

മലയാളികളെ ചിരിപ്പിക്കുന്ന കോമഡികളുമായി അദ്ദേഹം സിനിമാരംഗത്തേക്ക് വൈകാതെ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകര്‍. കഴിഞ്ഞ ദിവസം സപ്തതി ആഘോഷിച്ച അദ്ദേഹത്തിന്റെ വീഡിയോകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ അദ്ദേഹം രസകരമായ ഒരു വീഡിയോ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.

വയോധികരായ ദമ്പതികള്‍ വീട്ടിലെ ഉമ്മറത്തിരുന്ന് സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ജഗതിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് വീണ്ടും വീണ്ടും ഒരേകാര്യം ആവര്‍ത്തിച്ചുപറയുന്നതും ഒടുവില്‍ ദേഷ്യപ്പെടുന്ന ഭാര്യയേയുമാണ് വീഡിയോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വൈറലായ ഈ വീഡിയോ കണ്ടാണ് ജഗതി ചിരിക്കുന്നത്. മകളായ പാര്‍വതിയാണ് ജഗതിയെ ഫോണില്‍ ഈ വീഡിയോ കാണിക്കുന്നത്.

തെങ്ങോലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരണം വളം എന്നാണ് അമ്മൂമ്മ പറയുന്നത്. എന്നാതരാന്‍ ? എന്നായിരുന്നു ഇത് കേട്ട് അപ്പൂപ്പന്റെ മറുചോദ്യം.

തെങ്ങോലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരണം, വളം, തെങ്ങ് വളം എന്ന് വീണ്ടും അമ്മൂമ്മ ആവര്‍ത്തിക്കുന്നു.

ഇതോടെ കുടയോ എന്ന് അപ്പൂപ്പന്‍ തിരിച്ചുചോദിക്കുമ്പോള്‍ കുടയല്ല വടി ! എന്ന് പറഞ്ഞ് അമ്മൂമ്മ ദേഷ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Jagathy Sreekumar Watching Funny Video