കറുവാച്ചന്‍ ആയി ജഗതി; വീണ്ടും സിനിമയില്‍ അഭിനയിച്ച് ജഗതി ശ്രീകുമാര്‍; ചിത്രീകരണം ആരംഭിച്ചു
Malayalam Cinema
കറുവാച്ചന്‍ ആയി ജഗതി; വീണ്ടും സിനിമയില്‍ അഭിനയിച്ച് ജഗതി ശ്രീകുമാര്‍; ചിത്രീകരണം ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd April 2021, 4:22 pm

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. കുഞ്ഞുമോന്‍ താഹ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ തീമഴ തേന്‍ മഴ എന്ന ചിത്രത്തിലാണ് ജഗതി വീണ്ടും അഭിനയിക്കുന്നത്.

കറിയാച്ചന്‍ എന്ന കറുവാച്ചനായിട്ടാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ജഗതിയുടെ വീട്ടില്‍ തന്നെയായിരുന്നു ചിത്രീകരണം.

കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവായിട്ടാണ് ജഗതി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ജഗതി ശ്രീകുമാര്‍ ,കോബ്രാ രാജേഷ്, മാള ബാലകൃഷ്ണന്‍, പി.ജെ.ഉണ്ണികൃഷ്ണന്‍, സൂരജ് സാജന്‍, ആദര്‍ശ്, ലക്ഷ്മിപ്രീയ, സ്‌നേഹ അനില്‍ ,ലക്ഷ്മി അശോകന്‍, സെയ്ഫുദീന്‍, ഡോ.മായ, സജിപതി, കബീര്‍ദാസ് ,ഷറഫ് ഓയൂര്‍, അശോകന്‍ ശക്തികുളങ്ങര, കണ്ണന്‍ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂര്‍, രാജേഷ് പിള്ള, സുരേഷ് പുതുവയല്‍, ബദര്‍ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്‌നേഹ, ബേബി പാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Jagathy Sreekumar to act in film again; Filming has begun