ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്നു ; ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
Malayalam Cinema
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്നു ; ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2019, 10:56 pm

നടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു,  പൃഥ്വിരാജ്  സംവിധായകനും നിര്‍മ്മാതാവും ആയി. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ താരം സിനിമയുടെ പുതിയ മേഖലയിലേക്ക് കടക്കുകയാണ്.

നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാതാവായി പുതിയ റോളില്‍ എത്തുന്നത്. പുതിയതായി ആരംഭിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടാണ് ദുല്‍ഖര്‍ തന്റെ പുതിയ ചുവടുവെയ്പ്പ് പ്രഖ്യാപിച്ചത്.

മെയ് മാസത്തിലാണ് ചിത്രം ആരംഭിക്കുക. നിര്‍മ്മാണ സംരംഭത്തിനായി നല്‍കുന്ന ബാനര്‍ വൈകാതെ പുറത്തിറക്കുമെന്നും ദുല്‍ഖര്‍ അറിയിച്ചു. നവാഗതനായ ഷംസു സെയ്ബയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുക.

ചിത്രം പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 7 മുതല്‍ 12  വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും 6 മുതല്‍ 10 വയസുവരെയുള്ള പെണ്‍കുട്ടികളെയും  മൂന്ന് വ്യത്യസ്ഥ പ്രായത്തിലുള്ള സ്ത്രീകളെയും (19-25, 30-35, 40-50) ആണ് ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.