'അഡജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ'; സിനിമാ ഓഫറുമായി വിളിച്ച സഹസംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സജിത മഠത്തില്‍
Avalkoppam
'അഡജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ'; സിനിമാ ഓഫറുമായി വിളിച്ച സഹസംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സജിത മഠത്തില്‍
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 9:56 pm

കോഴിക്കോട്: സിനിമാ ഓഫറിന് വിളിച്ച് സഹസംവിധായകനില്‍ നിന്നനുഭവിച്ച മോശം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തില്‍. തമിഴ്‌നാട്ടില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച കാര്‍ത്തിക് എന്ന സഹസംവിധായകന്റെ അടുത്ത് നിന്നാണ് മോശം അനുഭവം നടിക്കുണ്ടായത്.

ഫേസ്ബുക്കിലൂടെ വിളിച്ചയാളുടെ ഫോണ്‍ നമ്പറടക്കമാണ് തന്റെ അനുഭവം സജിത പങ്കുവെച്ചത്. സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ അഡ്ജസ്റ്റമെന്റുകള്‍ക്കും കോംപ്രമൈസിനും തയ്യറല്ലെ എന്നായിരുന്നു ഇയാളുടെ ചോദ്യം.

സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

തമിഴ്‌നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.

+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

DoolNews Video