തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു.
ചെന്നൈയിലുള്ള ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണകാരണം എന്താണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രതാപ് പോത്തന്‍ തകര, ലോറി, ചാമരം എന്നീ ക്ലാസിക്കുകള്‍ അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അയാളും ഞാനും തമ്മില്‍, 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ് എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഋതുഭേദം, ഡെയ്‌സി, യാത്രാമൊഴി എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമകള്‍.
Content Highlight: Actor- director Pratap Pothen died in Chennai