എനിക്കും ചേട്ടനും അച്ഛന്‍ ഇതുവരെ ഉപദേശങ്ങള്‍ ഒന്നും തന്നിട്ടില്ല, പക്ഷേ ഒരുകാര്യം എപ്പോഴും പറയുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
എനിക്കും ചേട്ടനും അച്ഛന്‍ ഇതുവരെ ഉപദേശങ്ങള്‍ ഒന്നും തന്നിട്ടില്ല, പക്ഷേ ഒരുകാര്യം എപ്പോഴും പറയുമായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 6:21 pm

 

അച്ഛന്‍ തനിക്കും, ചേട്ടനും ഒരു തരത്തിലുള്ള ഉപദേശവും തന്നിട്ടില്ലെന്ന് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

ഒരു ഉപദേശം എന്ന രീതിയില്‍ അദ്ദേഹം ഒന്നും തന്നെ ഇതുവരെ പറഞ്ഞ് തന്നിട്ടില്ലെന്നും ഒരു പക്ഷേ തങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് വിചാരിച്ചിട്ടാകാമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. അദ്ദേഹത്തിന്റെ(ശ്രീനിവാസന്‍)അച്ഛനും അത്തരത്തിലുള്ള ഒരുപദേശവും അദ്ദേഹത്തിന് കൊടുത്തിട്ടില്ലെന്നും അങ്ങനെ ഒരു ഉപദേശമൊന്നും അച്ഛന്‍ കേട്ടിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന്‍ ജീവിതത്തില്‍ എവിടെയല്ലാം എത്തിയിട്ടുണ്ടോ അതെല്ലാം അദ്ദേഹം സ്വയം നേടിയെടുത്തതാണെന്നും ഒരുപാട് അനുഭവങ്ങള്‍ ഉള്ള ആളാണ് ശ്രീനിവാസനെന്നും അദ്ദേഹം പറഞ്ഞു. പല ആളുകളുടെയും ജീവിതം കഥകളായി തങ്ങള്‍ക്ക് പറഞ്ഞു തന്നിട്ടുണ്ടെന്നും സമൂഹത്തില്‍ പല തരത്തിലുള്ള ആളുകളെ നമ്മള്‍ കണ്ടുമുട്ടും എന്നുള്ള കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞു തരുമായിരുന്നുവെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അങ്ങനെ ഒരു കാര്യവും അച്ഛന്‍ പറഞ്ഞു തന്നിട്ടില്ലെന്നുള്ളതാണ് സത്യം. ഇന്നേവരെ എന്റെയടുത്തോ ചേട്ടന്റേ അടുത്തോ ‘നിങ്ങള്‍ അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം’അങ്ങനത്തെ ഒരു ഉപദേശവും പുള്ളിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ഒരു പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല എന്ന് വിചാരിച്ചിട്ടാകും. പിന്നെ അച്ഛനും ആരും പറഞ്ഞ് കേട്ട് അങ്ങനെ ജീവിച്ച ഒരാളല്ല. അദ്ദേഹത്തിന്റെ ഫാദര്‍ അദ്ദേഹത്തിനെ ഉപദേശിച്ചിട്ടില്ല. അത്തരം ഉപദേശങ്ങളൊന്നും അച്ഛന്‍ കേട്ടിട്ടുമില്ല.

അദ്ദേഹം എവിടെ വരെ എത്തിയോ എന്താണ് ജീവിതത്തിലായത് എന്നതൊക്കെ അദ്ദേഹത്തിന്റെ സ്വന്തമായ തീരുമാനങ്ങളും, ഇഷ്ടങ്ങളുമാണ്. അച്ഛന്റെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച കാര്യങ്ങളുമൊക്കെ ഉണ്ടാകാം.അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉള്ള ആളാണ്. അപ്പോള്‍ അച്ഛന്‍ ഞങ്ങളോട് പറഞ്ഞ കഥകളൊക്കെ തന്നെ പലരുടെയും ജീവിതവും അവരുടെ വീഴ്ച്ചകളും തിരിച്ചറിവും പല മനുഷ്യന്മാരെ കുറിച്ചുമാണ്. അതുപോലെ നിങ്ങള്‍ ഈ സമൂഹത്തില്‍ കുറെ ആളുകളെ കാണും അങ്ങനെയുള്ള കുറച്ച് കാര്യങ്ങള്‍ പുള്ളി പല കഥകളിലൂടെ നമുക്ക് പറഞ്ഞു തരുമായിരുന്നു. അതാണ് കുറച്ചു കൂടെ നല്ലത്, ബാക്കി നമ്മള്‍ അതില്‍ നിന്ന് മനസിലാക്കിക്കോളുക,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content highlight: Actor Dhyan Sreenivasan says that his father never gave him or his brother any advice.