മെയിന്‍ സ്ട്രീം നടന്മാരില്‍ ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റുക ആ നടനാണ്, അദ്ദേഹമാണ് എന്റെ അടുത്ത സിനിമയിലെ നായകന്‍: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
മെയിന്‍ സ്ട്രീം നടന്മാരില്‍ ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റുക ആ നടനാണ്, അദ്ദേഹമാണ് എന്റെ അടുത്ത സിനിമയിലെ നായകന്‍: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 3:00 pm

മെയിന്‍ സ്ട്രീം നടന്മാരില്‍ ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നത് നിവിന്‍ പോളിക്കാണെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അതുകൊണ്ട് താന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയും നിവിനെ വെച്ച് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

നിവിന്‍ ഏറ്റവും നന്നായിട്ട് ഹ്യൂമര്‍ ചെയ്യുമെന്നും അതിന് ശേഷമുള്ള സിനിമയില്‍ ഒരു സീനിയര്‍ ആക്ടറായിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ അടുത്ത സിനിമ നിവിനെ വെച്ചിട്ട് തന്നെ ആയിരിക്കും. ചെറുപ്പക്കാരുടെ ഇടയില്‍ നിവിന്റെ ഹ്യൂമര്‍ ടൈമിങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചെറുപ്പക്കാരായ നടന്മാരില്‍ ഏറ്റവും നന്നായിട്ട് ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്ന നടന്‍ നിവിനാണ്.

അതായത് മെയിന്‍ സ്ട്രീം നടന്മാരില്‍ നിവിനാണ് ഏറ്റവും കൂടുതല്‍ ഹ്യൂമര്‍ ചെയ്യാന്‍ പറ്റുക. എന്റെ അടുത്ത സിനിമയും ഒരു ചെറുപ്പക്കാരന്റെ സിനിമയാണ്. അതുകൊണ്ട് മാത്രമാണ് നിവിന്‍ നായകനാവുന്നത്. കാരണം ആ സിനിമ ഡിമാന്റ് ചെയ്യുന്ന നടനെ വേണമല്ലോ.

അതിന് ശേഷമുള്ള സിനിമ വേറെ നടനെ വെച്ചിട്ടാണ്. അത് ഞാന്‍ ആദ്യമേ സംസാരിച്ചു വെച്ചിട്ടുണ്ട്. അദ്ദേഹം ഒരു സീനിയര്‍ ആക്ടറാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും ധ്യാന്‍ മറുപടി പറഞ്ഞു. ശ്രീനിവാസന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് ധ്യാന്‍ പറഞ്ഞത്. അങ്ങനെ ഒരു ആഗ്രഹം ഇതുവരെ തോന്നിയിട്ടില്ലെന്നും തന്റെ കയ്യില്‍ തന്നെ ഒരുപാട് കഥകളുണ്ടെന്നും ധ്യാന്‍ പറഞ്ഞു.

”അച്ഛന്റെ കഥയില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ല. അത് നടക്കുകയും ഇല്ല പിന്നെ എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നിയിട്ടും ഇല്ല. നടക്കാത്തത് കൊണ്ടല്ല, എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല. കാരണം എന്റെ കയ്യില്‍ ഒരുപാട് കഥകളുണ്ട്,” ധ്യാന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about nivin pauly