അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല, അദ്ദേഹത്തിന്റെ നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്: ധര്‍മജന്‍ ബോള്‍ഗാട്ടി
Entertainment news
അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല, അദ്ദേഹത്തിന്റെ നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്: ധര്‍മജന്‍ ബോള്‍ഗാട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th January 2023, 5:52 pm

മോഹന്‍ലാലിനെക്കുറിച്ചുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ റൗഡി പരാമര്‍ശത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിന് റൗഡി ഇമേജുള്ളത് കൊണ്ടാണ് താന്‍ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാത്തതെന്നായിരുന്നു അടൂര്‍ പറഞ്ഞത്.

മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണെന്നും അദ്ദേഹം സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. അടുരിന് ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് അദ്ദേഹത്തെ അങ്ങനെ തോന്നുന്നില്ലെന്നും ധര്‍മജന്‍ പറഞ്ഞു.

അടൂരിന് പറ്റിയ ആളുകളെക്കൊണ്ട് അഭിനയിപ്പിച്ചോളൂവെന്നും പക്ഷെ മോഹന്‍ലാലിനെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നും ധര്‍മജന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് ഇതിനെതിരെ ധര്‍മജന്‍ നിലപാട് വ്യക്തമാക്കിയത്.

”അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്, മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ്. അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല.

സാര്‍, മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട്.

അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല. അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്,” ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

content highlight: actor dharmajan bolgatty replied against adoor gopalakrishnan