നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായയാളാണ് ചേരന്‍. പുരിയാത പുതിര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് ചേരന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ ചെയ്ത ചേരന്‍ ഭാരതി കണ്ണമ്മ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു. നാല് ദേശീയ അവാര്‍ഡും ആറ് തമിഴ്നാട് സംസ്ഥാന അവാര്‍ഡും അദ്ദേഹം തന്റെ പേരിലാക്കിയിട്ടുണ്ട്.
തനിക്കിഷ്ടപ്പെട്ട മലയാളം നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് ചേരന്‍. ശ്രീനിവാസന്റെ വലിയൊരു ആരാധകനാണ് താനെന്നും മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ശ്രീനിവാസനാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ തനിക്ക് ശ്രീനിവാസനെയാണ് ഇഷ്ടം എന്നായിരിക്കും പറയുകയെന്നും ചേരന്‍ പറയുന്നു. ട്രൂ കോപ്പി തിങ്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളത്തിലെ എല്ലാ നടന്മാരെയും ഇഷ്ടമാണ്. മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്ന് പറയുന്നത് ഒരു ഫ്രെയിമിലെ എല്ലാവരും സ്‌കോര്‍ ചെയ്യും എന്നതാണ്. ഒരു ഫ്രെയിമില്‍ പത്ത് പേരുണ്ടായാലും ആ പത്ത് പേരും അവരവരുടെ ഭാഗം നന്നായി ചെയ്യും. ജഗതി ശ്രീകുമാറിനെയും ജഗദീഷിനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുപോലെതന്നെയാണ് ശ്രീനിവാസന്‍ സാറും.
മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ശ്രീനിവാസനെയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഞാന്‍ ശ്രീനിവാസനെ ഇഷ്ടമാണ് എന്നായിരിക്കും പറയുക.
ശ്രീനിവാസന്‍ സാറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ ശ്രീനിവാസനെയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ ഞാന്‍ ശ്രീനിവാസനെ ഇഷ്ടമാണ് എന്നായിരിക്കും പറയുക. അദ്ദേഹം ചെയ്യുന്നത് ആരെകൊണ്ടും ചെയ്യാന്‍ കഴിയില്ല. മമ്മൂട്ടി ചെയ്യുന്ന സിനിമകളെ തമിഴില്‍ റീമേക്ക് ചെയ്യും. അത് ചെയ്യാന്‍ ആരെങ്കിലും ഉണ്ടാകും.
എന്നാല്‍ ശ്രീനിവാസന്‍ സാര്‍ ചെയ്യുന്ന സിനിമകള്‍ തമിഴില്‍ റീമേക്ക് ചെയ്യാന്‍ നോക്കിയാല്‍ അതിന് പറ്റിയ ആളുണ്ടാകില്ല. അത് ചെയ്യുന്നത് വളരെ കഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രകടനം അത്രയും ഭംഗിയായി, യുണീക്കായി ഉണ്ടാകും,’ ചേരന്‍ പറയുന്നു.