സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നുമൊക്കെ നേരിട്ട ചില തിരിച്ചടികളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഭഗത് മാനുവേല്‍. പല തെറ്റുകളും തന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും എന്നാല്‍ അതൊക്കെ താന്‍ തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഭഗത് പറയുന്നു.
ആരെങ്കിലും തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് തന്റെ കയ്യിലിരിപ്പു കൊണ്ടു തന്നെയാണെന്നും ഭഗത് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭഗത്.
‘ എന്റെ ലൈഫില്‍ പ്രതീക്ഷിക്കാതൊണ് ആദ്യത്തെ ഡിവോഴ്‌സും കാര്യങ്ങളുമൊക്കെ സംഭവിക്കുന്നത്. മെന്റലി ഭയങ്കര ഡൗണ്‍ ആയിപ്പോയി. എന്റെ അപ്പനും അമ്മയും കുറേ മൂല്യങ്ങളൊക്കെ പറഞ്ഞുതന്ന് വളര്‍ത്തിയ ആളാണ് ഞാന്‍.
പെട്ടെന്ന് ഫാമിലി ഇല്ലാണ്ടാവുക, പെട്ടെന്ന് നമ്മുടെ ലൈഫില്‍ ഫിനാന്‍ഷ്യല്‍ പ്രശ്‌നം വരുക അപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.
ആ സമയത്ത് കുറേ പടങ്ങള്‍ ഒന്നും നോക്കാതെ ചെയ്യേണ്ടി വന്നു. അപ്പോള്‍ കുറച്ച് വരുമാനം വന്നുതുടങ്ങി. അന്നൊക്കെ തനിച്ചായിരുന്നു. പിന്നെ വേറൊന്നും ചിന്തിക്കാനില്ല, ആരെക്കുറിച്ചും നോട്ടം ഇല്ലാതിരുന്ന സമയത്ത്, റിലേ കട്ടാവുന്ന ഒരു സ്‌റ്റേജ് ഉണ്ടല്ലോ.
ഞാന്‍ കള്ളുകുടിക്കാത്ത ആളായിരുന്നു. പിന്നെ ഭയങ്കര കള്ളുകുടിയായി. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി അതൊന്നും ഇല്ല. നമ്മുടെ മോറല്‍ സൈഡ് നന്നായി കൊണ്ടുപോയാല്‍ നമ്മളെ മാറ്റി നിര്‍ത്തിയവരൊക്കെ നമ്മളെ ചേര്‍ത്തുപിടിക്കും.
അലമ്പായി നടക്കുന്ന ഒരാളെ സുഹൃത്താണെന്ന് പറയാന്‍ പോലും പലര്‍ക്കും പറ്റില്ല. പലരാലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് എനിക്ക് ലൈഫ് തിരിച്ചുകിട്ടി. ഇനി മുന്നോട്ടുപോകണം.