മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു.
ഇപ്പോള്‍ അനന്തഭദ്രം സിനിമയിലെ ദിഗംബരനെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ചില സിനിമകളില്‍ വില്ലനെ കാണുമ്പോള്‍ വലിയ പേടി തോന്നുമെന്നാണ് അദ്ദേഹം പറയുന്നത്.
തനിക്ക് ചെറുപ്പത്തില്‍ അനന്തഭദ്രം കാണുമ്പോള്‍ മനോജ് കെ. ജയന്റെ ദിഗംബരനെ കണ്ടാല്‍ പേടിയാകുമെന്ന് ബേസില്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിഗംബരന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ തന്നെ പേടിയാണെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.
‘ചില സിനിമകളില്‍ വില്ലനെ കാണുമ്പോള്‍ വലിയ പേടി തോന്നും. എനിക്ക് ചെറുപ്പത്തില്‍ അനന്തഭദ്രം എന്ന സിനിമ കാണുമ്പോള്‍ മനോജ് ഏട്ടന്റെ ദിഗംബരനെ കാണുമ്പോള്‍ പേടിയാകും. അയാള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ തന്നെ പേടിയാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.
അനന്തഭദ്രം:
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആയിരുന്നു ഈ സിനിമയെത്തിയത്. പൃഥ്വിരാജ് സുകുമാരനും കാവ്യ മാധവനും ഒന്നിച്ച അനന്തഭദ്രത്തിലെ മനോജ് കെ. ജയന്റെ ദിഗംബരന്‍ എന്ന കഥാപാത്രം ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.
Content Highlight: Actor Basil Joseph Talks About Manoj K Jayan’s Digambaran Role