ഹ്യൂമര്‍ നിറഞ്ഞ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ലൗഡാകേണ്ടയിടത്ത് ലൗഡാകുകയും സട്ടിലായി ചെയ്യേണ്ടയിടത്ത് സട്ടിലാകുകയും ചെയ്യുന്ന നടിയാണ് ഗ്രേസ് ആന്റണിയെന്ന് പറയുകയാണ് ബേസില്‍ ജോസഫ്.
എങ്ങനെയുള്ള കഥാപാത്രം കിട്ടിയാലും ഗ്രേസ് അത് സ്വന്തം ഐഡന്റിറ്റിയില്‍ ചെയ്യുമെന്നും ഗ്രേസിന്റെ ആദ്യം മുതലേയുള്ള സിനിമകളില്‍ നിന്ന് തനിക്കത് നന്നായി ഫീല് ചെയ്തിട്ടുണ്ടെന്നും ബേസില്‍ പറയുന്നു.
‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന സീരീസ് കണ്ടപ്പോള്‍ ഗ്രേസിന്റെ കഥാപാത്രത്തിന്റെ സീനുകള്‍ കാണാന്‍ എനിക്ക് നല്ല രസം തോന്നിയിരുന്നു. ഗ്രേസിന് ഒരു പ്രത്യേകതയുണ്ട്. എങ്ങനെയുള്ള കഥാപാത്രം കിട്ടിയാലും അത് സ്വന്തം ഐഡന്റിറ്റിയില്‍ നിന്ന് ചെയ്തോളും.
സത്യത്തില്‍ ഗ്രേസിന്റെ ആദ്യം മുതലേയുള്ള സിനിമകളില്‍ നിന്ന് എനിക്ക് അത് നന്നായി ഫീല് ചെയ്തിട്ടുണ്ട്. പലപ്പോഴും എനിക്ക് തോന്നിയിട്ട ഒരു കാര്യം, ഈയിടെ വന്ന ആക്ട്രസുമാരില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ ചെയ്യുന്നത് ഗ്രേസ് ആണെന്നാണ്.
ഒപ്പം റോഷാക്ക് സിനിമയിലെ പോലെയുള്ള സീരിയസായ റോളുകളും ഗ്രേസിന് ചെയ്യാനാകും. പിന്നെ കുമ്പളങ്ങി നൈറ്റ്സ് സിനിമകളിലേത് പോലെയുള്ള റോളുകളും ഗ്രേസിന് ഭംഗിയായി ചെയ്യാനാകും. ഹ്യൂമര്‍ ചെയ്യുമ്പോള്‍ നന്നായി ലൗഡാകേണ്ടയിടത്ത് ലൗഡാകും. സട്ടിലായി ഹ്യൂമര്‍ ചെയ്യണമെങ്കില്‍ അതും ചെയ്യും.
ചുരുക്കത്തില്‍ എല്ലാം ഒരുപോലെ കൈകാര്യം ചെയ്യാനാകുന്ന നടിയാണ് ഗ്രേസ്. മറ്റുള്ളവരുടെ ഫീഡ്ബാക്കിന് അനുസരിച്ച് പെട്ടെന്ന് കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനാകുന്ന നടി കൂടെയാണ് ഗ്രേസ്,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Actor Basil Joseph Says Grace Antony Can Plays Both Humor And Serious Roles