ബന്ധം വേറെ സത്യം വേറെ, തലൈവർ എന്നാൽ ഒരാൾ മാത്രം: ബാല
Trending
ബന്ധം വേറെ സത്യം വേറെ, തലൈവർ എന്നാൽ ഒരാൾ മാത്രം: ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th October 2023, 9:18 am

തലൈവർ രജനികാന്തിന്റെ ജയിലർ എന്ന ചിത്രം വമ്പൻ വിജയമായതിന് പിന്നാലെ ഇളയ ദളപതി വിജയുടെ ലിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

ചിത്രത്തിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് ആണോ രജനികാന്ത് ആണോ സൂപ്പർ സ്റ്റാർ എന്ന ചോദ്യത്തിന് രജനികാന്താണ് സൂപ്പർ സ്റ്റാറെന്ന് പറയുകയാണ് നടൻ ബാല.
‘ബന്ധം വേറെ സത്യം വേറെ. തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ,’ ബാല പറയുന്നു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.

‘വിജയ് സാറിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും അടുത്ത ബന്ധമുള്ളവരാണ്. ഞങ്ങൾ വർഷങ്ങളായി ഒരേ സ്ഥലത്ത് ഒന്നിച്ചു താമസിച്ചവരാണ്. അവിടെ ഒരുപാട് സിനിമക്കാർ ഉണ്ടായിരുന്നു. എന്റെ വീടും അദ്ദേഹത്തിന്റെ വീടും തമ്മിൽ ഒരു റോഡ് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു.

പക്ഷേ ബന്ധം വേറെ സത്യം വേറെ. തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ. അത് സൂപ്പർസ്റ്റാർ രജനികാന്താണ്. തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യ മൊത്തം അങ്ങനെയാണ്.
ഒരു പടം ഇറങ്ങിയാൽ 200 കോടി നേടുന്നുണ്ട്. ഇപ്പോൾ ജവാൻ എന്ന സിനിമ ഇറങ്ങി, അത് 1000 കോടി ബോക്സ്‌ ഓഫീസിൽ നേടി. ഇനി അടുത്ത വിജയ് പടം ഇറങ്ങട്ടെ അത് 1400 കോടി അടിക്കട്ടെ.

എല്ലാവരും സന്തോഷമായി ഇരിക്കട്ടെ. അതല്ലേ നല്ലത്. എല്ലാവരും ഒരുപോലെ വളരണം. അതാണ് ആരോഗ്യകരമായ മത്സരം. ഒരു ലക്ഷ്യം സാധ്യമായി കഴിഞ്ഞാൽ അടുത്തതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടേയിരിക്കണം. അപ്പോഴല്ലേ വളർച്ചയുണ്ടാവുക,’ ബാല പറയുന്നു.

മുൻപ് അണ്ണാത്തെയെന്ന രജനികാന്ത് ചിത്രത്തിൽ ബാലയും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഈ മാസം 19 നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ തിയേറ്ററിൽ എത്തുന്നത്. ഇതിനോടകം പല റെക്കോർഡുകളും സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. 650ഓളം സ്ക്രീനുകളിലാണ് ലിയോ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്.

Content Highlight : Actor Bala Talk About Rajanikanth And Vijay