ഉണ്ണി മുകുന്ദനുമായി വഴക്കുണ്ടായിരുന്നെങ്കിലും ആശുപത്രിയിലായപ്പോള്‍ അദ്ദേഹം ഓടിയെത്തി; അതല്ലേ മനുഷ്യത്വം: ബാല
Entertainment news
ഉണ്ണി മുകുന്ദനുമായി വഴക്കുണ്ടായിരുന്നെങ്കിലും ആശുപത്രിയിലായപ്പോള്‍ അദ്ദേഹം ഓടിയെത്തി; അതല്ലേ മനുഷ്യത്വം: ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 7:35 pm

ഉണ്ണിമുകുന്ദനുമായി വഴക്കുണ്ടായിരുന്നെങ്കിലും ആശുപത്രിയിലായ സമയത്ത് ആദ്യം ഓടിയെത്തിയ ആളുകളില്‍ അദ്ദേഹവുമുണ്ടായിരുന്നു എന്ന് നടന്‍ ബാല. ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിയ ബാല ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. താന്‍ പുതിയ ചിത്രങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും അടുത്തമാസം ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ ഉണ്ണിമുകുന്ദനും ഞാനും തമ്മില്‍ വഴക്കുണ്ടായിരുന്നു. അത് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവനെ ഞാന്‍ വേറൊരു ചാനലിനും വിട്ടുകൊടുക്കില്ല. ഹി ഈസ് മൈ ബ്രദര്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതു മാത്രം നല്‍കാതെ ബാക്കിയെല്ലാം അവര്‍ ഹൈലൈറ്റ് ചെയ്തു. ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഉണ്ണി ഓടിയെത്തിയിരുന്നു. അതല്ലേ മനുഷ്യത്വം. അതുപോലെ തന്നെ അമ്മ സംഘടനയില്‍ നിന്നും ആളുകള്‍ വന്നിരുന്നു. ഇടവേള ബാബുചേട്ടനും വന്നിരുന്നു. ലാലേട്ടനോട് പ്രത്യേകം നന്ദിപറയേണ്ടതുണ്ട്. അദ്ദേഹം എല്ലാ ദിവസവും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു,’ ബാല പറഞ്ഞു.

ലോകം മുഴുവന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു അത്ഭുതം സംഭവിച്ചത് എന്നും ബാല പറഞ്ഞു.

‘എന്റെ ഫാന്‍ പേജിലിട്ട ഒരു കാര്യമുണ്ട്, നാലാം തീയതിയാണ് ഞാന്‍ മനസ്സിലാക്കിയത്, കേരളത്തിലുള്ളവര്‍ മാത്രമല്ല ലോകത്തുള്ളവര്‍ മുഴുവന്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ജീവിതം ഏകദേശം അവസാനിച്ച ഒരു സമയമായിരുന്നു അത്. ദൈവത്തിന്റെ അനുഗ്രഹം കാരണവും എല്ലാവരുടെയും പ്രാര്‍ത്ഥന കാരണവും ഒരു മിറാക്കിള്‍ സംഭവിച്ചു. കോടിയിലൊരാള്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണിത്.

ഇങ്ങനെ ഞാന്‍ തിരിച്ചു വന്നിട്ടുണ്ടെങ്കില്‍ അതിനൊരു ഉദ്ദേശമുണ്ട്. പ്രതിസന്ധികളുണ്ടായിരുന്ന സമയത്തും ചിരിച്ചു കൊണ്ടിരുന്ന ആളാണ് ഞാന്‍. ആ സമയത്തൊക്കെ ഒരുപാട് ഫേക്ക് ന്യൂസുകള്‍ വന്നിരുന്നു. പക്ഷെ ഞാന്‍ മൈന്‍ഡ്‌ ചെയ്തില്ല,’ബാല പറഞ്ഞു.

content highlights: Actor Bala About Unnimukundan