മൈക്കിലെ അഭിനയത്തിന് മികച്ച നവാഗത പ്രതിഭക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്
Entertainment
മൈക്കിലെ അഭിനയത്തിന് മികച്ച നവാഗത പ്രതിഭക്കുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡ് രഞ്ജിത്ത് സജീവിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 7:20 pm

സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് നവാഗത പ്രതിഭക്കുള്ള അവാർഡ് കരസ്ഥമാക്കി യുവതാരം രഞ്ജിത് സജീവ്. ജോൺ എബ്രഹാം നിർമിച്ച മൈക്ക് എന്ന ചിത്രത്തിൽ നായക കഥാപാത്രമായെത്തിയായിരുന്നു രഞ്ജിത്തിന്റെ അരങ്ങേറ്റം.

മൈക്കിലെ പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് രഞ്ജിത്തിന്റെ തേടിയെത്തിയത്. വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹ്യ സംവിധാനം നിർവഹിക്കുന്ന കൽബ് എന്ന ചിത്രത്തിലെ നായക കഥാപാത്രമായാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്.

ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന മോദ എന്ന ചിത്രത്തിൽ ദിലീഷ് പോത്തനോപ്പം കേന്ദ്ര കഥാപാത്രമായി രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്.

ദുബായിയിൽ പഠിച്ചു വളർന്ന രഞ്ജിത് തുടർച്ചയായ മലയാള സിനിമകളിലെ അവസരങ്ങളിൽ സന്തോഷവാനാണെന്നും തന്നെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് പോലെ ഒരു വലിയ ഒരു അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും കൽബിലെ ലൊക്കേഷനിൽ നിന്ന് പങ്കുവച്ചു.

Content Highlights: Best Yuth Icon Award winner Ranjith Sajeev