നിന്റെ നല്ല മനസിന് അടുത്ത് തന്നെ നിനക്ക് ഒരു കല്യാണം ഉണ്ടാകട്ടെ, കുറേ കുട്ടികളുണ്ടാകട്ടെ; ഉണ്ണി മുകുന്ദനെക്കുറിച്ച് ബാല
Entertainment news
നിന്റെ നല്ല മനസിന് അടുത്ത് തന്നെ നിനക്ക് ഒരു കല്യാണം ഉണ്ടാകട്ടെ, കുറേ കുട്ടികളുണ്ടാകട്ടെ; ഉണ്ണി മുകുന്ദനെക്കുറിച്ച് ബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th April 2022, 11:48 am

വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന്‍ തിയേറ്ററുകളില്‍ 100 ദിവസം പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ നൂറാം ദിന ആഘോഷവും കഴിഞ്ഞ ദിവസം നടന്നിരുന്നു.

നടന്‍ ബാലയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഉണ്ണി മുകുന്ദനോട് വിവാഹം എപ്പോഴായിരിക്കും ഉണ്ടാകുകയെന്ന് ചോദിക്കുകയാണ് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ബാല. ഉണ്ണിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്.

”ഒരു 100 ഡേയ്‌സ് സെലിബ്രേഷനില്‍ നില്‍ക്കുന്നു. അടുത്ത് തന്നെ വേറൊരു പടം തുടങ്ങാന്‍ പോകുന്നു. ഞാനും ഉണ്ണിയും അഭിനയിക്കുന്നു. അനൂപാണ് ഡയറക്ടര്‍. അതും 100 ദിവസം എത്തും. അപ്പോള്‍ ഡബിള്‍ ധമാക്ക.

എന്നെ ഒരു ദിവസം ഉണ്ണി നാലഞ്ച് പ്രാവശ്യം വിളിച്ചു. ഞാന്‍ ഉറക്കത്തിലായിരുന്നു. ഉണ്ണി മുകുന്ദന്‍ വിളിക്കുന്നു ഫോണ്‍ എടുക്ക് എന്ന് പറഞ്ഞ്, എന്റെ വൈഫ് ആണ് ഫോണ്‍ എടുത്ത് കൊണ്ടുവന്നത്.

ഒരു സൂപ്പര്‍ സ്‌ക്രിപ്റ്റ് ഇത് കേള്‍ക്കണം, എന്ന് പറഞ്ഞു. ഒരു ലൈന്‍ മാത്രം ഉണ്ണി പറഞ്ഞു. ഉണ്ണിയുടെ അടുത്ത് ഞാന്‍ ഒരേ ഒരു കാര്യം മാത്രമാണ് പറഞ്ഞത്.

ഞാന്‍ ഒരു പടം നിര്‍മിച്ചപ്പോള്‍ നീ ഒരു വാക്ക് പോലും എന്റെയടുത്ത് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ചോ ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ ഒരു സിനിമ നിര്‍മിക്കുമ്പോള്‍ ഞാന്‍ വന്നിരിക്കും, എന്ന് പറഞ്ഞു.

നടന്‍ സൂര്യയുടെ സ്റ്റുഡിയോ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്റെ ഒരു സിനിമയില്‍ ഹീറോ ആയി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ തിരക്കില്‍ വേറെ ഒരു പടവും സ്വീകരിച്ചിരുന്നില്ല.

ഉണ്ണി വിളിച്ചപ്പോള്‍, ഇത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും എന്ന് പറഞ്ഞു. അത് ഉണ്ണിയെ ഒരു നായകനായോ ആക്ടറായോ കണ്ടിട്ടല്ല. ഒരു നല്ല മനുഷ്യന്‍. ഒരു നല്ല മനസ് വേണം, അത് ഉണ്ണിക്ക് ഉണ്ട്. അത് എപ്പോഴും ഉണ്ടാകണം.

ഇനി ഒരു പേഴ്‌സണല്‍ ചോദ്യം. ഇപ്പോള്‍ പടം ഒക്കെ ഭയങ്കര ഹിറ്റായി. എപ്പോഴാണ് കല്യാണം?

ഒരിക്കല്‍ ഉണ്ണി അഭിനയിച്ച് കൊണ്ടിരുന്ന ഒരു സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. അപ്പോള്‍ എന്റെ കൈ പിടിച്ച്, ബ്രദര്‍ എന്താണ് ഇപ്പോള്‍ അഭിനയിക്കാതിരിക്കുന്നത്, എന്ന് ചോദിച്ചു.

ഞാന്‍ ചെറിയ ഒരു ബ്രേക്ക് എടുത്തതാണ് എന്ന് പറഞ്ഞപ്പോള്‍, നിങ്ങളെപ്പോലുള്ള ആളുകളൊക്കെ തിരിച്ച് വരണം, അഭനയിക്കണം, സിനിമ ഞാന്‍ നിര്‍മിക്കാം എന്ന് പറഞ്ഞു.

ആ നല്ല മനസ് സിനിമാ ഇന്‍ഡസ്ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂ. നിന്റെ നല്ല മനസിന് എല്ലാ സക്‌സസും ഉണ്ടാകട്ടെ. അടുത്ത് തന്നെ നിനക്ക് ഒരു കല്യാണം ഉണ്ടാകട്ടെ, കുറേ കുട്ടികളുണ്ടാകട്ടെ, അടുത്ത ഫങ്ഷന് ആ കുട്ടികള്‍ ഇവിടെ അങ്ങോട്ടുമിങ്ങോട്ടും ഓടട്ടെ,” ബാല പറഞ്ഞു.

ജനുവരി 14നായിരുന്നു മേപ്പടിയാന്‍ റിലീസ് ചെയ്തത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, മാമുക്കോയ, അഞ്ജു കുര്യന്‍, രമേഷ് കോട്ടയം, കലാഭവന്‍ ഷാജോണ്‍, ആര്യ, നിഷ സാരംഗ് എന്നിവരാണ് മേപ്പടിയാനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Content Highlight: Actor Bala about Unni Mukundan