ന്യൂദല്‍ഹി: സിനിമ മേഖലയില്‍ നേരിട്ട കാസ്റ്റിങ്ങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടന്‍ ആയുഷ് ഖുറാന. തന്നോട് ഒരു സംവിധായകന്‍ ലിംഗം കാണണമെന്ന് ആവശ്യപ്പെട്ടതായി ആയുഷ് വെളിപ്പെടുത്തി.
ഒരു ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ആയുഷിന്റെ വെളിപ്പെടുത്തല്‍.
2012ല്‍ വിക്കി ഡോണര്‍ എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഒരു ആരാധിക ബീജം ആവശ്യപ്പെട്ടതും താരം വെളിപ്പെടുത്തി. ഒരിക്കല്‍ അമ്മയുമൊത്ത് ഒരു മാള്‍ സന്ദര്‍ശിച്ചപ്പോഴാണ്് വിചിത്ര ആവശ്യവുമായി പെണ്‍കുട്ടി സമീപിച്ചത്. ആവശ്യം കേട്ട് അമ്മ ഞെട്ടിയതായും താരം പറഞ്ഞു.
ALSO READ: പ്രളയക്കെടുതിയില്‍ അതിജീവനത്തിനായി ഒരു കലാസന്ധ്യ
ബോളിവുഡിലെ യുവനടനായ ആയുഷ് ഖുറാന വിക്കി ഡോണര്‍, മെരി പ്യാരി ബിന്ദു, ദം ലഗാ കെ ഹൈഷ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പുതുമുഖ താരത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വിക്കി ഡോണര്‍ എന്ന ചിത്രത്തിന് താരത്തിന് ലഭിച്ചിരുന്നു.