ഒരു മാസ് പടം ചെയ്യുക എന്നതാണ് ഇനി തന്റെ ആഗ്രഹമെന്ന് നടന്‍ ആസിഫ് അലി. നെസ്റ്റ് ഡോര്‍ ഇമേജ് ബോയ് ക്യാരക്ടറുകള്‍ ചെയ്ത് മടുത്തെന്നും സ്ഫടികം പോലൊരു സിനിമയാണ് തന്റെ ലക്ഷ്യമെന്നും ആസിഫ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
‘ഇനി എനിക്ക് ഒരു ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറാണ് ചെയ്യേണ്ടത്. ബാക്കിയെല്ലാം ബോറടിച്ചു തുടങ്ങി. ടിക്കി ടാക്ക അല്‍പം വ്യത്യസ്തമായി നില്‍ക്കുന്ന സിനിമയാണ്.
എനിക്ക് കുറച്ച് ഹീറോയിക് ക്യാരക്ടേഴ്‌സും കൂടി ചെയ്യണമെന്നുണ്ട്. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് ഭയങ്കരമായി നില്‍ക്കുന്നതുകൊണ്ട് പല സമയത്തും ക്യാരക്ടേഴ്‌സും ചൂസ് ചെയ്യുമ്പോള്‍ എനിക്കൊരു പേടി വരാന്‍ തുടങ്ങിയിട്ടുണ്ട്.
സ്ഫടികം പോലത്തെ സിനിമ ഉണ്ടല്ലോ. ഒരു തെമ്മാടി എന്നൊക്കെ പറയുമ്പോള്‍ ആ തെമ്മാടിത്തരം അവന്റെ സ്വഭാവത്തിലും ക്യാരക്ടറിലും ആറ്റിറ്റിയൂഡിലും അടിയിലുമൊക്കെ തോന്നുന്ന രീതിയിലുള്ള ക്യാരക്ടര്‍.
ടിക്കി ടാക്കയില്‍ ഫൈറ്റ് ട്രെയിനിങ് ഉണ്ട്. ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ ഉണ്ട്. രോഹിത്തുമായി ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്. ഓമനക്കുട്ടന്‍ ആണെങ്കിലും ഇബ്ലീസ് ആണെങ്കിലും ഭയങ്കര പുതിയ സിനിമ ആയിരുന്നു.
ഇബ്ലീസിനെ കുറിച്ച് ഇപ്പോഴും ആളുകള്‍ ഭയങ്കര രസകരമായി സംസാരിക്കാറുണ്ട്. എന്നെ മാറ്റിനിര്‍ത്തിയിട്ട് ശരിക്കും പറയട്ടെ എനിക്ക് ഏറ്റവും ഇഷ്ടം ഇബ്ലീസാണ് എന്ന് പറയുന്ന ആള്‍ക്കാരുമുണ്ട്. അതുപോലെ വേറെ നില്‍ക്കുന്ന ഒരു സിനിമയായിരിക്കണമെന്ന വാശിയുണ്ട്,’ ആസിഫ് പറഞ്ഞു.
Content Highlight: Actor Asif Ali about his wish to do A Spadikam like movie