മലയാളത്തില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ഒരവസരം കിട്ടിയിരുന്നു, പക്ഷെ ആ ചാന്‍സ് പോയി: ആര്യ
Entertainment news
മലയാളത്തില്‍ ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ഒരവസരം കിട്ടിയിരുന്നു, പക്ഷെ ആ ചാന്‍സ് പോയി: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th September 2022, 11:10 am

മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത കാസനോവ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ഡേറ്റ് ക്ലാഷ് പോലുള്ള പ്രശ്‌നങ്ങള്‍ കാരണം ആ ചാന്‍സ് നഷ്ടപ്പെട്ടുവെന്നും പറയുകയാണ് തമിഴ് സൂപ്പര്‍ താരം ആര്യ.

തന്റെ ഏറ്റവും ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടിയുടെ കൂടെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയില്‍ അഭിനയിച്ചല്ലോ, ഇനി മോഹന്‍ലാലിന്റെ കൂടെ എപ്പോഴാണ് ഒരു മലയാളം സിനിമ ചെയ്യുക, എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യ.

”തീര്‍ച്ചയായിട്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കണം. ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ഒരു ചാന്‍സ് കിട്ടിയിരുന്നു, കാസനോവ എന്ന പടത്തില്‍. പക്ഷെ ആ പടത്തിന്റെ ഷൂട്ട് നീണ്ടുപോയപ്പോള്‍ എനിക്ക് ഡേറ്റ് പ്രശ്‌നമായി. അതുകൊണ്ട് ആ പടത്തില്‍ ജോയിന്‍ ചെയ്യാന്‍ പറ്റിയില്ല, ചാന്‍സ് പോയി.

ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ചാന്‍സ് കിട്ടി, പക്ഷെ അത് പോയി. വൈകാതെ ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു,” ആര്യ പറഞ്ഞു.

നേരത്തെ തന്നെ മോഹന്‍ലാലിനൊപ്പം കാപ്പന്‍ എന്ന തമിഴ് ചിത്രത്തില്‍ ആര്യ അഭിനയിച്ചിരുന്നു. സൂര്യയായിരുന്നു ചിത്രത്തില്‍ നായകനായെത്തിയിരുന്നത്.

നേരത്തെ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് പുറമെ പൃഥ്വിരാജ് നായകനായ ഉറുമിയിലും ആര്യ അതിഥി വേഷത്തില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ തന്നെ പതിനെട്ടാം പടി, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഡബിള്‍ ബാരല്‍ എന്നിവയിലും ആര്യ വേഷമിട്ടിരുന്നു.

അതേസമയം, ആര്യ നായകനാകുന്ന ക്യാപ്റ്റന്‍ സെപ്റ്റംബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സിമ്രാന്‍, ഹരിഷ് ഉത്തമന്‍, കാവ്യ ഷെട്ടി. സുരേഷ് ചന്ദ്ര, ത്യാഗരാജന്‍, മാളവിക അവിനാഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്ന ക്യാപ്റ്റന്‍ ഒരു ഫാന്റസി അഡൈ്വഞ്ചര്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്.

ശക്തി സുന്ദര്‍ രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlight: Actor Arya says he got a chance to act in a Malayalam movie with Mohanlal but lost the chance due to date clash