റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹോം. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നസ്‌ലെന്‍, മഞ്ജുപിള്ള, ശ്രീകാന്ത് മുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. മലയാളത്തിലും മലയാളത്തിനു പുറമെയും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഹോം. ഹോം എന്ന സിനിമയിലെ പ്രകടനത്തിന് ദേശിയ തലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു.
ഇപ്പോള്‍ ഇന്ദ്രന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് അഭിനേതാവും നിര്‍മാതാവുമായ ശ്രീകാന്ത് മുരളി. വളരെ പ്രഗത്ഭരായ സംവിധായകരുടെ കൂടെയും നടന്‍മാരുടെ കൂടെയും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള നടനാണ് ഇന്ദ്രന്‍സെന്നും ഒരുപാട് സീനിയറായിട്ടുള്ള ടെക്‌നീഷ്യന്‍സിന്റെ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ശ്രീകാന്ത് പറഞ്ഞു.
ഒരു ഫുട്ടേജ് തീര്‍ന്നു കഴിഞ്ഞാല്‍ അതിന് കണക്കു പറയുന്ന കാലത്ത് സിനിമയില്‍ സജീവമായിരുന്ന ആളാണ് ഇന്ദ്രന്‍സെന്നും ആ അനുഭവങ്ങള്‍ എല്ലാ തന്നെ ഹോം എന്ന സിനിമക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ ആ കഥാപാത്രമായി തന്നെ വരുന്നയാളാണ് അദ്ദേഹമെന്നും ഡയലോഗ് ഡെലിവറി പോലും സിനിമയിലെ കഥാപാത്രം പറയുന്നത് പോലെയാണ് ഇന്ദ്രന്‍സ് പറയുകയെന്നും ശ്രീകാന്ത് പറഞ്ഞു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏറ്റവും സീനിയറായ സംവിധായകരുടെ കൂടെ പണി എടുത്തിട്ടുള്ള ആളാണ് അദ്ദേഹം. ഏറ്റവും പ്രഗത്ഭരായ നടന്‍മാരുടെ കൂടെയും ടെക്‌നീഷ്യന്‍സിന്റെ കൂടെയും വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്. ഇന്നത്തെ ഈ ഡിജിറ്റല്‍ പരിപാടിക്ക് മുമ്പ് ഒരോ റീലിനും, അല്ലെങ്കില്‍ ഓരോ ഫുട്ടേജ് തീര്‍ന്നാല്‍ അതിന് കണക്കു പറഞ്ഞിരുന്ന കാലത്ത് സിനിമയില്‍ സജീവമായിരുന്ന ആളാണ് അദ്ദേഹം.
ആ എക്‌സ്പീരിയന്‍സെല്ലാം തന്നെ നമ്മളുടെ സിനിമയില്‍ ഗുണപ്പെട്ടു എന്നതാണ് ഒറ്റ വാക്കില്‍ പറയാന്‍ ഉള്ളത്. പിന്നെ അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി. അടിസ്ഥാനപകരമായി ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം തന്നെയായി സെറ്റില്‍ വന്നിരിക്കും. ഡയലോഗ് ഡെലിവറി പോലും ഒലിവര്‍ ട്വിസ്റ്റ് പറയുന്നതുപോലെയാണ്. അതിന്റെ എല്ലാ ക്രഡിറ്റ്‌സും സംവിധായകന്‍ റോജിന്‍ തോമസിനാണ്,’ ശ്രീകാന്ത് മുരളി പറയുന്നു
Content Highlight: Actor and producer Srikanth Murali talks about Indrans and home movie