നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടാഴ്ച മുന്‍പായായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് സിനിമകളും 16 ടി.വി. സീരിയലുകളും സംവിധാനം ചെയ്ത മനോബാല 200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ശുപാര്‍ശ പ്രകാരം 1979-ല്‍ പുറത്ത് വന്ന ‘പുതിയവാര്‍പ്പുകള്‍’ എന്ന സിനിമയില്‍ സംവിധായകന്‍ ഭാരതി രാജയുടെ സഹായിയായാണ് മനോബാല തന്റെ സിനിമ ജീവിതം ആരംഭിച്ചത്.



