എറണാകുളം സബ് ജയിലില്‍ രണ്ട് പൊലീസുകാരുടെ കൈ തല്ലിയൊടിച്ച് പ്രതി
Kerala
എറണാകുളം സബ് ജയിലില്‍ രണ്ട് പൊലീസുകാരുടെ കൈ തല്ലിയൊടിച്ച് പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th December 2025, 11:43 am

കൊച്ചി: മട്ടാഞ്ചേരിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ലഹരിക്കേസിലെ പ്രതി. പൊലീസുകാരുടെ കൈ അടിച്ച് ഒടിക്കുകയായിരുന്നു. മട്ടാഞ്ചേരി സബ് ജയിലിലാണ് സംഭവം.

തന്‍സീര്‍ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. വെളളം നിറച്ചുവെക്കുന്ന പാത്രത്തിന്റെ മൂടികൊണ്ടായിരുന്നു ആക്രമണം. പുറത്തുനിന്ന് സെല്ലിനുള്ളിലേക്ക് കയറാന്‍ പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

രണ്ട് പൊലീസുകാരുടെയും വലത് കൈയ്ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. ഇന്നലെ (ചൊവ്വ) രാവിലെയാണ് സംഭവം നടന്നത്.

ഉദ്യോഗസ്ഥരെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പുറത്തിറങ്ങിയാല്‍ ജീവനോടെ വെക്കില്ലെന്നായിരുന്നു ഭീഷണി. നേരത്തെയും പ്രതി സമാനമായി പെരുമാറിയിട്ടുണ്ടെന്നാണ് വിവരം.

Content Highlight: Accused breaks hands of two policemen in Ernakulam sub-jail