ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി-20 മത്സരത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രീ ലയണ്‍സ് നിലവില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 37 റണ്‍സ് നേടിയ ജേക്കബ് ബെഥലും 9 റണ്‍സ് നേടിയ വില്‍ ജാക്‌സുമാണ്.
മത്സരത്തില്‍ ഓപ്പണര്‍ അഭിഷ്‌ക് ശര്‍മ 24 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക് ശര്‍മ. ഇംഗ്ലണ്ടിനെതിരെ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 27 സിക്‌സറുകളാണ് താരം ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയത്.
ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പമാണ് താരം റെക്കോഡ് പങ്കുവെക്കുന്നത്. ഇരുവര്‍ക്കും പിന്നിലുള്ള സൂപ്പര്‍ താരം വിരാട് കോഹ്‌ലി 19 സിക്‌സറുകളാണ് ത്രീ ലയണ്‍സിനെതിരെ അടിച്ചെടുത്തത്.
താരത്തിന് പുറമെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സ് നേടിയരുന്നു. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ 11 പന്തില്‍ 24 റണ്‍സും നേടി.
15ാം വയസില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച യുവ താരം വൈഭവ് സൂര്യവംശിയെയായിരുന്നു ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വില്‍ ജാക്‌സിന്റെ പന്തില്‍ സ്‌റ്റെപ് ഔട്ട് ചെയ്ത് ബിഗ് ഹിറ്റിന് ശ്രമിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു താരത്തെ. 10 പന്തില്‍ രണ്ട് സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി സാം കറനാണ് മികച്ച ബൗളിങ് പ്രകടനം നേടത്തിയത്. ആര്‍ച്ചര്‍, വില്‍ ജാക്‌സ്, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.