ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വമ്പന്‍ വിജയമാണ് നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഹൈദരാബാദ് വീഴ്ത്തിയത്.
ഉദയസൂര്യന്മാര്‍ ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
Feeling on top of the world… and the points table 🧡🔥 pic.twitter.com/S5CelOooQm
— SunRisers Hyderabad (@SunRisers) May 6, 2026
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
13 പന്തില്‍ നിന്ന് നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് അഭിഷേക് സ്‌കോര്‍ ഉയര്‍ത്തിയത്. 269.323 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം (മിനിമം 400 റണ്‍സ്) എന്ന നേട്ടമാണ് അഭിഷേക് നേടിയത്. പഞ്ചാബിനെതിരെ ആന്ദ്രേ റസല്‍ നേടിയ പ്രഹര ശേഷി മറികടന്നാണ് അഭിഷേക് ഒന്നാം സ്താനത്തെത്തിയത്.
Nothing like when 𝐚𝐥𝐥 𝐠𝐮𝐧𝐬 𝐠𝐨 𝐛𝐥𝐚𝐳𝐢𝐧𝐠 💥 pic.twitter.com/HNXakvpotX
— SunRisers Hyderabad (@SunRisers) May 7, 2026
ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം, ടീം, സ്‌ട്രൈക്ക് റേറ്റ് എന്ന ക്രമത്തില്‍
അഭിഷേക് ശര്‍മ – പഞ്ചാബ് – 210
ആന്ദ്രേ റസല്‍ – പഞ്ചാബ് – 198
ആന്ദ്രേ റസല്‍ -ബെംഗളൂരു – 198
ക്രിസ് ഗെയ്ല്‍ – പഞ്ചാബ് – 175
ഹര്‍ദിക് പാണ്ഡ്യ – രാജസ്ഥാന്‍ – 173
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – ചെന്നൈ – 172
അതേസമയം പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കൂപ്പര്‍ കനോലിയായിരുന്നു. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ശിവാംഗ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഈഷന്‍ മലിംഗ, സാക്കിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Abhishek Sharma In Great Record Achievement Against Panjab Kings
