കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ചാന്ദിനി ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ ആദ്യ ചിത്രമായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലും ആര്‍ഷ നായികയായി.
2023ല്‍ മധുര മനോഹര മോഹം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ഫാമിലി എന്നീ സിനിമകളിലും ആര്‍ഷ അഭിനയിച്ചു. ഇപ്പോള്‍ തിയേറ്ററില്‍ വിജയമായ തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രം തുടരും എന്ന സിനിമയിലും ആര്‍ഷ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയില്‍ നിവിന്‍ പോളിയായിരുന്നു നായകനായി എത്തിയത്. ഇപ്പോള്‍ താന്‍ നിവിന്‍ പോളിയുടെ കടുത്ത ആരാധികയാണെന്ന് പറയുകയാണ് ആര്‍ഷ. തന്റെ പ്രിയപ്പെട്ട പടങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ തട്ടത്തിന്‍ മറയത്ത് എന്നും നടി കൂട്ടിച്ചേര്‍ത്തു.
സില്ലിമോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ഷ ബൈജു. തട്ടത്തിന്‍ മറയത്ത് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പ്രേമിക്കാന്‍ തോന്നിപ്പിച്ച സിനിമയാണെന്നും നടി പറഞ്ഞു. ഒപ്പം നിവിന്‍ പോളി സെറ്റില്‍ എങ്ങനെയുള്ള ആളാണെന്നും ആര്‍ഷ പറയുന്നു.

‘ഞാന്‍ വലിയ ഒരു നിവിന്‍ പോളി ഫാനാണ്. എന്റെ പ്രിയപ്പെട്ട പടങ്ങളില്‍ ഒന്നാണ് തട്ടത്തിന്‍ മറയത്ത്. അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആ സിനിമ വരുന്നത്. അന്ന് പ്രേമിക്കാന്‍ തോന്നിപ്പിച്ച പടമാണ് തട്ടത്തിന്‍ മറയത്ത്. പ്രേമിക്കാനുള്ള ആഗ്രഹം വന്നത് തട്ടത്തിന്‍ മറയത്ത് കണ്ടപ്പോഴാണ്.
നിവിന്‍ പോളി സെറ്റിലൊക്കെ വളരെ ഫണ്ണായ ഒരാളാണ്. എപ്പോഴും കോമഡിയൊക്കെ പറഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. അങ്ങനെയുള്ള പരിപാടികളാണ് അദ്ദേഹത്തിന് ഇഷ്ടം. നിവിന്‍ പോളി സെറ്റില്‍ ഉണ്ടെങ്കില്‍ തന്നെ നല്ല രസമാണ്,’ ആര്‍ഷ ബൈജു പറയുന്നു.
Content Highlight: Aarsha Baiju Talks About Nivin Pauly And Thattathin Marayathu Movie