ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.

ചിത്രത്തില്‍ നടി ആര്‍ഷ ബൈജുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. വില്ലനായി എത്തിയ പ്രകാശ് വര്‍മയുടെ ജോര്‍ജ് മാത്തന്‍ എന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് ആര്‍ഷ അഭിനയിച്ചത്. മേരി എന്നായിരുന്നു നടിയുടെ കഥാപാത്രത്തിന്റെ പേര്.
ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തുടരും സിനിമയില്‍ ഏറ്റവും ഇഷ്ടമായ മൊമന്റ് ഏതായിരുന്നുവെന്ന് പറയുകയാണ് ആര്‍ഷ ബൈജു. മരണ വീട്ടിലെ സീനിനെ കുറിച്ചും ടോര്‍ച്ചറിങ് സീനിനെ കുറിച്ചുമാണ് നടി സംസാരിച്ചത്.
‘തുടരും എന്ന സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ മൊമന്റ് ഏതാണെന്ന് ചോദിച്ചാല്‍, അത് സിനിമയിലെ മരണ വീട്ടിലെ ആ സീന്‍ ചെയ്ത മൊമന്റ് ആയിരുന്നു. ആ സീന്‍ സത്യത്തില്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ടോര്‍ച്ചറിങ് സീന്‍ ഇഷ്ടമാണ്.
വളരെ സന്തോഷിച്ച് ചെയ്ത സീനായിരുന്നു. അങ്ങനെയൊരു സീന്‍ ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷമാകാം. എനിക്ക് അറിയില്ല (ചിരി). പെര്‍ഫോം ചെയ്യാന്‍ കിട്ടിയതിന്റെ സന്തോഷം എന്തായാലും ഉണ്ടാകും,’ ആര്‍ഷ ബൈജു പറയുന്നു.
ചിത്രത്തില്‍ തന്റെ അച്ഛനായി അഭിനയിച്ച പ്രകാശ് വര്‍മയെ കുറിച്ചും നടി അഭിമുഖത്തില്‍ സംസാരിച്ചു. അദ്ദേഹം വളരെ അടിപൊളി ആയിട്ടാണ് ചെയ്‌തെന്നും അദ്ദേഹത്തിന് തന്റെ കൂടെയുള്ള ടോര്‍ച്ചറിങ് സീനൊക്കെ ചെയ്യാന്‍ ടെന്‍ഷനായിരുന്നു എന്നും ആര്‍ഷ പറഞ്ഞു.
അദ്ദേഹത്തിന് അത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും എന്തെങ്കിലും പ്രശ്നം വരുമോയെന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. പ്രകാശ് വര്‍മ എപ്പോഴും താന്‍ ഓക്കെയാണോ എന്ന് നോക്കുമായിരുന്നുവെന്നും ആര്‍ഷ ബൈജു പറയുന്നു.
Content Highlight: Aarsha Baiju Talks About Her Fav Moment In Thudarum Movie