ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ആം ആദ്മി എം.എല്‍.എ ഗുര്‍പ്രീത് ഗോഗി സിങ്ങിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എയെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ആം ആദ്മി എം.എല്‍.എ ഗുര്‍പ്രീത് ഗോഗി സിങ്ങിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എയെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ (വെള്ളിയാഴ്ച) രാത്രിയോടെയായിരുന്നു സംഭവം. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ കുടുംബാംഗങ്ങള്‍ എം.എല്‍.എയെ രക്തത്തില്‍ കുളിച്ച നിലയില്‍ കാണുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എം.എല്‍.എയുടെ മരണവിവരം എ.എ.പി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ് മക്കര്‍ പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹല്‍ എന്നിവര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
എം.എല്‍.എയുടെ മരണകാരണം വ്യക്തമല്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹല്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ഡി.സി.പി ജസ്‌ക്കരന്‍ സിങ് തേജ അറിയിച്ചു.
2022ലാണ് ഗുര്‍പ്രീത് ഗോഗി, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ എം.എല്‍.എയായിട്ടുണ്ട്.
Content Highlight: Aam Aadmi MLA shot dead in Punjab