കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ 2025-26 സീസണിലേക്കുള്ള താരങ്ങളുടെ ആന്വല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിച്ചത്. എ പ്ലസ് കാറ്റഗറി പൂര്‍ണമായും ഒഴിവാക്കിയാണ് ഇത്തവണ അപെക്‌സ് ബോര്‍ഡ് കരാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഏകദിനം മാത്രം കളിക്കുന്ന രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയെയും ബി ഗ്രേഡിലേക്ക് മാറ്റിയിരുന്നു.
വാര്‍ഷിക കരാറില്‍ സൂപ്പര്‍ താരം അക്‌സര്‍ പട്ടേലിനോട് അപെക്‌സ് ബോര്‍ഡ് അനീതി കാട്ടിയെന്ന് കുറ്റപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
അക്‌സര്‍ പട്ടേലിന് ഗ്രേഡ് സി-യിലാണ് ബി.സി.സി.ഐ കരാര്‍ നല്‍കിയിരിക്കുന്നത്. ഓള്‍ ഫോര്‍മാറ്റ് താരമായിരുന്നിട്ടും, ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും അക്‌സറിനെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്തിയതിനെയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്.
‘അര്‍ഹിച്ചത് ലഭിക്കാന്‍ അക്‌സര്‍ പട്ടേല്‍ ഇനിയെന്ത് ചെയ്യണം? ത്രീ ഫോര്‍മാറ്റ് പ്ലെയര്‍. ഒരു ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റന്‍. എന്നിട്ടും ഗ്രേഡ് സി?
കൂടാതെ ജഡേജയും ഗില്ലും എ ഗ്രേഡിലാണെങ്കില്‍ പിന്നെ എന്തുകൊണ്ട് ഹര്‍ദിക്, രാഹുല്‍, കുല്‍ദീപ് എന്നിവര്‍ അവിടെയില്ല? അര്‍ഷ്ദീപ് ഒരിക്കലും ഗ്രേഡ് സി-യില്‍ വരേണ്ടവനല്ല,’ ചോപ്ര പറഞ്ഞു.
Axar Patel ko aur kya karna hoga to get what he deserves?
Three format player. Vice-captain in one format.
Grade-C??
Also, if Jadeja and Gill are in Grade-A, why aren’t Hardik, Rahul and Kuldeep?? Even Arshdeep shouldn’t be in Grade-C.
പുരുഷ താരങ്ങള്‍ക്കൊപ്പം തന്നെ വനിതാ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 21 താരങ്ങളാണ് വിവിധ കാറ്റഗറികളായി വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.