വാളും ബോംബും മഴുവുമായി വന്ന ആർ.എസ്.എസിനെ വെറുമൊരു ചൂരൽ കസേര കൊണ്ട് നേരിട്ട എന്റെ ഹീറോ; പി. ജയരാജന് പിറന്നാൾ ആശംസകൾ നേർന്ന് മകന്‍റെ വെെറല്‍ കുറിപ്പ്
Kerala
വാളും ബോംബും മഴുവുമായി വന്ന ആർ.എസ്.എസിനെ വെറുമൊരു ചൂരൽ കസേര കൊണ്ട് നേരിട്ട എന്റെ ഹീറോ; പി. ജയരാജന് പിറന്നാൾ ആശംസകൾ നേർന്ന് മകന്‍റെ വെെറല്‍ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 5:38 pm

കണ്ണൂർ: 1999 ൽ ആഗസ്റ്റ് 25ലെ തിരുവോണദിനത്തിൽ ആർ.എസ്.എസ് സംഘങ്ങൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ ജയിൻ രാജ്.

നാൽപത്തിയേഴാം വയസിൽ അവസാനിക്കുമായിരുന്ന ജീവിതത്തെ ധീരമായി നേരിട്ട പിതാവിനെ ‘തന്റെ ഹീറോ’ എന്ന് വിശേഷിപ്പിച്ചാണ് മകൻ ജയിൻ ആശംസകൾ നേർന്നത്.

വാളും ബോംബും മഴുവുമായി വീട്ടിൽ അതിക്രമിച്ചു കയറിയ ആർ.എസ്.എസുകാരെ വെറുമൊരു ചൂരൽ കസേര കൊണ്ടാണ് തന്റെ പിതാവ് നേരിട്ടതെന്ന് ജയിൻ പറഞ്ഞു.

ഫേസ്ബുക്കിലൂടെ പി. ജയരാജനൊപ്പമുള്ള ചെറുപ്പത്തിലേ ഫോട്ടോ പങ്കുവെച്ചായിരുന്നു മകന്റെ പിറന്നാളാശംസകൾ.

‘നാൽപത്തേഴാം വയസ്സിൽ അവസാനിച്ച്‌ പോവുമായിരുന്ന,വാളും ബോംബും മഴുവുമായി വന്ന ആർ.എസ്‌.എസ്‌ ക്രിമിനൽ സംഘത്തെ വെറുമൊരു ചൂരൽ കസേര കൊണ്ട്‌ നേരിട്ട എന്റെ ഏറ്റവും വലിയ ഹീറോ.പിറന്നാൾ ആശംസകൾ,’ എന്ന് ജയിൻ പറഞ്ഞു.

പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആർ.എസ്.എസുകാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും പി. ജയരാജനും നൽകിയ അപ്പീൽ വിശദമായി കേൾക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു.

ജസ്റ്റിറ്റുമാരായ കെ.വി വിശ്വനാഥൻ, പ്രസന്ന.ബി. വരാലെ എന്നിവരായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്.

മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയി. വലത് കൈയ്യുടെ ചലന ശേഷിയും ഇടതുകൈയിലെ പെരുവിരലും നഷ്ടമായി. ഭാര്യ യമുനയുടെ മനോധൈര്യമാണ് അന്ന് കരുത്തായത്,’ സംഭവത്തിന് ശേഷം പി.ജയരാജൻ പ്രതികരിച്ചിരുന്നതിങ്ങനെയായിരുന്നു.

ഒമ്പത് പേരായിരുന്നു കേസിലെ പ്രതികൾ. കാടിച്ചേരി അജി, കോയോൻ മനോജ്, കുഞ്ഞിപ്പറമ്പത്ത് വി. ശശിധരൻ, എളന്തോട്ടത്തിൽ മനോജ്, പുതിയേടത്തുവീട്ടിൽ ജയപ്രകാശൻ എന്നിവരെ വെറുതെവിടുകയും ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ ഒരുവർഷം തടവായി ഹൈക്കോടതി കുറയ്ക്കുകയും ചെയ്തിരുന്നു.

പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടായിരിന്നിട്ടും വിചാരണക്കോടതി വിധിച്ച 10 വർഷം കഠിനതടവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കേസിൽ ആർ.എസ്.എസുകാരുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അപ്പീലിൽ പറഞ്ഞിരുന്നു.

Content Highlight: A viral note from son Jain Rajan wishing CPIM state committee member P Jayarajan a happy birthday