ഓസ്‌ട്രേലിയ വണ്‍ ഡേ കപ്പില്‍ വിക്ടോറിയയും വെസ്‌റ്റേര്‍ണ്‍ ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ വിക്ടോറിയക്കെതിരെ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിക്ടോറിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 61 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Finishing the season with a big win at home 🖤💛 #OneDayCup pic.twitter.com/R63k2m4nim
— WACA (@WACA_Cricket) February 21, 2026
എന്നാല്‍ ടീമിന്റെ വിജയത്തേക്കാള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഫാനിങ്ങിന്റെ വിചിത്രമായ ഒരു സിക്‌സറാണ്.
മത്സരത്തിലെ ആദ്യ ഓവറിനെത്തിയ കാമറൂണ്‍ മക്ലര്‍ എറിഞ്ഞ നാലാം പന്തിലായിരുന്നു വിചിത്രമായ സിക്‌സ് പിറന്നത്. താരം ഗുഡ് ലങ്ത്തില്‍ എറിഞ്ഞ പന്തില്‍ ലീവ് ചെയ്തതിനിടയില്‍ സാമിന്റെ ബാറ്റിന്റെ പുറം ഭാഗത്ത് പന്ത് തട്ടി പുറകിലേക്ക് ഉയര്‍ന്ന് തെറിക്കുകയായിരുന്നു. പന്ത് ബൗണ്ടറി ലൈനിന് അപ്പുറം വീണതോടെ ഫീല്‍ഡ് അമ്പയര്‍ സിക്‌സ് വിളിക്കുകയും ചെയ്തു.
No way! Sam Fanning’s LEAVE goes for six! #OneDayCup pic.twitter.com/0rQW8EyOIg
— cricket.com.au (@cricketcomau) February 21, 2026
അതേസമയം മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് 83 പന്തില്‍ 91 റണ്‍സ് നേടിയ ജോവല്‍ കര്‍ട്ടിസാണ്. കാമറോണ്‍ ബ്രാന്‍ക്രോഫ്റ്റ് പുറത്താകാതെ 107 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയിരുന്നു. സാം വൈറ്റ് മാന്‍ 18 പന്തില്‍ 20 റണ്‍സ് നേടിക്കെടുത്ത് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.
അതേസമയം വിക്ടോറിയയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് കാംമ്പല്‍ കെല്ലവെയ് ആണ്. 117 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 105 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ മാറ്റ് ഷോട്ട് 35 റണ്‍സും നേടിയിരുന്നു. ടീമിലെ മറ്റാര്‍ക്കും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചിരുന്നില്ല.
Content Highlight: A strange six was hit in the Australia One Day Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
