ഒരു ദളിത്-മാര്‍ക്‌സിസ്റ്റ് മാനിഫെസ്റ്റോ
Discourse
ഒരു ദളിത്-മാര്‍ക്‌സിസ്റ്റ് മാനിഫെസ്റ്റോ
ന്യൂസ് ഡെസ്‌ക്
Thursday, 11th February 2016, 1:23 pm

ദളിത് ആക്ടിവിസത്തിന്റെ പ്രധാന പോരാട്ടം ഉന്നം വെയ്ക്കുന്നത് മുതലാളിത്തത്തെയോ ഇന്ത്യന്‍ ഭരണകൂടത്തെയോ അല്ല, മറിച്ച് ഹിന്ദുമതത്തെയും ദളിതിതര (non-dalit) സമൂഹത്തെയുമാണ്. ഹിന്ദുമതത്തെയും ദളിതിതര സമൂഹത്തെയും വെച്ച് നോക്കുകയാണെങ്കില്‍ മുതലാളിത്തവും ഭരണകൂടവും ചില സമയങ്ങളില്‍ ഞങ്ങളുടെ ജീവിതവുമായോ ലക്ഷ്യവുമായോ രാഷ്ട്രീയവുമായോ വൈരുദ്ധ്യത്തിലാവുന്നില്ല. മാത്രവുമല്ല ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്രദം പോലുമാകാറുണ്ട്.

dalit-marxist-manifesto-2

quote-mark

ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുമതത്തിനെതിരല്ല. മറിച്ച് അതിന്റെ ഹിന്ദുത്വ വകഭേദത്തിനോടാണ് അവര്‍ക്ക് എതിര്‍പ്പ്. ഞങ്ങള്‍ അവ രണ്ടിനെയും എതിര്‍ക്കുന്നു.  ഹിന്ദുത്വം വളരെ പെട്ടെന്നുതന്നെയുള്ള, വിനാശകരമായ അപകടമാണെങ്കില്‍ ഹിന്ദുമതം അതിനേക്കാള്‍ അപകടകരമായ ഒന്നാണ് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അത് ആഴത്തിലുള്ളതും നീണ്ട കാലത്തുള്ളതുമായ അപകടമാണ്. ഈ കൃത്യമായ ധാരണ കാരണം ഞങ്ങള്‍ വളരെ പെട്ടെന്നുതന്നെ ഹിന്ദുത്വത്തിനെതിരായി നിലപാടെടുക്കുമ്പോഴും ഹിന്ദുമതമാണ് ഞങ്ങളുടെ ആത്യന്തികവും സുപ്രധാനവുമായ ശത്രുവെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

Chittibabu-Padavala| ഒപ്പിനിയന്‍ : ചിട്ടിബാബു പഡവാല |

“ദളിതരെ കയറ്റുന്ന ക്ഷേത്രങ്ങള്‍
രാജ്യത്തെമ്പാടും നമുക്ക് കാണാന്‍ കഴിയുമെങ്കിലും
ദളിതരെ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുന്ന
പോളിറ്റ് ബ്യൂറോ നമുക്ക് കാണാന്‍ കഴിയില്ല.”

എന്റെ സഖാക്കളില്‍ നിന്നും വ്യത്യസ്തമായി വലതുപക്ഷ ട്രോളുകളെക്കാള്‍ ഇടതുപക്ഷ ട്രോളുകളോട് ഏറ്റവും കൂടുതല്‍ പ്രശ്‌നം തോന്നിയിട്ടുള്ള ഒരാളാണ് ഞാന്‍. ഫാസിസ്റ്റുകളോടോ അവരുടെ വക്താക്കളോടോ ചര്‍ച്ച ചെയ്തിട്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഫാസിസത്തോട് പൊരാടുന്നവരോട് അല്ലെങ്കില്‍ ഫാസിസത്തിനെതിരെ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നവരോട് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കാറ്.

ഒരല്‍പം നാടകീയമായ വിധം ഞങ്ങള്‍, ദളിത് മാര്‍ക്‌സിസ്റ്റുകള്‍ പറയും; ഒന്നുകില്‍ നിങ്ങള്‍ ഫാസിസ്റ്റുകളെ തകര്‍ക്കണം അല്ലെങ്കില്‍ അവരാല്‍ തകര്‍ക്കപ്പെടും; കുറഞ്ഞ പക്ഷം നിങ്ങളുടെ ജീവിതത്തിലെങ്കിലും. അല്ലാതെ അവരെ ബോധ്യപ്പെടുത്താന്‍ വെറുതെ സമയം പാഴാക്കരുത്. എന്തിന് വെറുതെ അവരുടെ സംഭാഷണം കേള്‍ക്കാന്‍ പോലും മിനക്കെടരുത്.

കാരണം സംസാരിക്കാന്‍ തക്ക മൂല്യമൊക്കെ അവര്‍ക്കുണ്ട് എന്ന അപകടകരമായ ഒരു പ്രതീതിയാണ് അതുണ്ടാക്കുക. തീര്‍ച്ചയായും ഞങ്ങള്‍ ദളിത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇതല്‍പ്പം ലളിതമായ കാര്യവുമാണ്. കാരണം മറ്റ് ഹിന്ദു സമുദായങ്ങള്‍ പോലെ ഞങ്ങള്‍ പിറന്നുവീണത് മതഭ്രാന്തരായ ഹിന്ദു ഫാസിസ്റ്റുകളുടെ കുടുംബത്തിലോ, അവരുടെ ബന്ധുക്കളായോ ഒന്നുമല്ല.

എന്നിരുന്നാലും ഒരു ദളിത് മാര്‍ക്‌സിസ്റ്റ് ആവുകയെന്നാല്‍ ഒരു പ്രധാന തെറ്റിധാരണയെയും അതുപോലെ നിരന്തരമായ ഒരു പീഡനത്തെയും അഭിമുഖീകരിക്കേണ്ടതുണ്ട്:  സങ്കുചിതവാദിയായ ആനന്ദ് തെല്‍തുംടെയെ പോലുള്ള ദളിത് ഏജന്റന്‍മാരുടെയോ അതുപോലുള്ള മേല്‍ജാതി ഇടതുപക്ഷ അനുകരണക്കാരുമായോ ഞങ്ങള്‍ക്ക് ബന്ധമില്ല എന്ന്  നിരന്തരം വിശദീകരിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഇടതുപക്ഷശബ്ദങ്ങളെ സമീപിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ടിപ്പിക്കല്‍ മേല്‍ജാതി ഇടതുപക്ഷക്കാരന്‍/കാരി ഒന്നുകില്‍ ചൈനീസ് മോഡല്‍ (നക്‌സല്‍) സഖാവിനെയോ അല്ലെങ്കില്‍ റഷ്യന്‍ മേഡല്‍ (സി.പി.ഐ.എം) സഖാവിനെയോ മാത്രമെ എണ്ണിപ്പറയുകയുള്ളു. അതുമല്ലെങ്കില്‍ കുറച്ചുകൂടി അപ്‌ഡേറ്റഡ് ആയി മറ്റൊരു കമ്മ്യൂണിസ്റ്റ് മാതൃകയെയായിരിക്കും അയാള്‍ ചൂണ്ടിക്കാണിക്കുക.

chinese-comradesഈ തെറ്റിധാരണക്ക് ചില പശ്ചതാത്തലങ്ങളുണ്ട്. ടിപ്പിക്കലായ ഒരു മേല്‍ജാതി ഇടതുപക്ഷക്കാരന്‍/കാരി “ദളിത് മാര്‍ക്‌സിസം” എന്ന വാക്ക് കേട്ടാല്‍ ഇതെന്ത് ഭ്രാന്താണെന്ന് ആശ്ചര്യപ്പെടും. മാര്‍ക്‌സിസം, മാര്‍ക്‌സിസം മാത്രമാണ്. അതില്‍ ദളിത് അല്ലെങ്കില്‍ മുസ്‌ലീം അതുമല്ലെങ്കില്‍ മറാത്തി എന്നതിനൊക്കെ എന്ത് സ്ഥാനമാണുള്ളത്?

ഇന്ത്യയിലെ ഇടതുപക്ഷശബ്ദങ്ങളെ സമീപിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ടിപ്പിക്കല്‍ മേല്‍ജാതി ഇടതുപക്ഷക്കാരന്‍/കാരി ഒന്നുകില്‍ ചൈനീസ് മോഡല്‍ (നക്‌സല്‍) സഖാവിനെയോ അല്ലെങ്കില്‍ റഷ്യന്‍ മേഡല്‍ (സി.പി.ഐ.എം) സഖാവിനെയോ മാത്രമെ എണ്ണിപ്പറയുകയുള്ളു. അതുമല്ലെങ്കില്‍ കുറച്ചുകൂടി അപ്‌ഡേറ്റഡ് ആയി മറ്റൊരു കമ്മ്യൂണിസ്റ്റ് മാതൃകയെയായിരിക്കും അയാള്‍ ചൂണ്ടിക്കാണിക്കുക.

എന്നാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാവുന്ന ഒരു കാര്യമുണ്ട്. ഈ മേല്‍ജാതി ഉദാത്ത ഇടതുപക്ഷ സഖാവ് ഒരിക്കലും സ്വയം ചോദിക്കാത്ത ഒരു ചോദ്യമുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എല്ലാ അര്‍ത്ഥത്തിലും സാര്‍വ്വദേശീയവാദികളായിരിക്കുമ്പോഴും ഇവരെന്താണ് “ഇന്ത്യയുടെതാ”യിരിക്കുന്നത് എന്ന്.

ദളിതരുമായി സമ്പര്‍ക്കം ഉള്ള ചില ഇടതുപക്ഷ വിഭാഗങ്ങള്‍  അവരില്‍ ചിലര്‍ പഠിപ്പിക്കാന്‍ വളരെയധികം ഉത്സാഹികളുമാണ്   ദളിതരുമായി സംസാരിക്കുന്നതുകൊണ്ടോ, എന്തിന് തൊടുന്നതുകൊണ്ടോ അപകടമൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് നേരത്തെ പഠിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അക്കാദമീയ മേഖലയിലോ അല്ലെങ്കില്‍ മറ്റ് മേഖലയിലോ ഉള്ള പ്രതിയോഗികളെ മറികടക്കാനായിട്ട് “പുരോഗമനമാകല്‍” എന്ന മൂലധനം നേടിയെടുക്കാനാണ് ഇത് അവരെ സഹായിക്കുക.

dalit

എന്തൊക്കെ തന്നെയായാലും ഈ ടിപ്പിക്കല്‍ സഖാവ് മാര്‍ക്‌സിസത്തോട് ദളിത് എന്ന് ചേര്‍ക്കുമ്പോള്‍ കാണിക്കുന്ന ഭ്രഷ്ടതയൊന്നും “ഇന്ത്യന്‍” എന്ന് ചേര്‍ക്കുമ്പോള്‍ കാണിക്കാറില്ല എന്നതാണ് സത്യം. മിക്ക മേല്‍ജാതി കമ്മ്യൂണിസ്റ്റുകള്‍ക്കും ദളിത് മാര്‍ക്‌സിസത്തില്‍ ഒന്നും ചെയ്യാനില്ല. കാരണം മാര്‍ക്‌സിസത്തിനു മുമ്പായി ചേര്‍ക്കുന്ന ദളിത് എന്ന വാക്ക് കാണുന്നതോടെ അവര്‍ നീരസപ്പെടുന്നു.

രണ്ടാമത്തെ വിഭാഗം, അതായത് ദളിതരുമായി സമ്പര്‍ക്കം ഉള്ള ചില ഇടതുപക്ഷ വിഭാഗങ്ങള്‍ – അവരില്‍ ചിലര്‍ പഠിപ്പിക്കാന്‍ വളരെയധികം ഉത്സാഹികളുമാണ് –  ദളിതരുമായി സംസാരിക്കുന്നതുകൊണ്ടോ, എന്തിന് തൊടുന്നതുകൊണ്ടോ അപകടമൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് നേരത്തെ പഠിച്ചിട്ടുണ്ട്. വാസ്തവത്തില്‍ അക്കാദമീയ മേഖലയിലോ അല്ലെങ്കില്‍ മറ്റ് മേഖലയിലോ ഉള്ള പ്രതിയോഗികളെ മറികടക്കാനായിട്ട് “പുരോഗമനമാകല്‍” എന്ന മൂലധനം (radicalism capital) നേടിയെടുക്കാനാണ് ഇത് അവരെ സഹായിക്കുക.

ഒരു മുസ്‌ലീം ചേരിയില്‍ അവര്‍ക്കൊപ്പം ബീഫ് ഒരുമിച്ച് ഇരുന്ന് കഴിച്ചതുമായി ബന്ധപ്പെട്ടൊക്കെ “അപരരെ” കുറിച്ച് സംസാരിക്കുമ്പോള്‍ “നിങ്ങളേക്കാള്‍ ബഹുത്വസംസ്‌കാരമാണ് ഞങ്ങളുടേത്” എന്ന മാതിരിയുള്ള നാട്യമാണ് ഒരു ദളിത് സുഹൃത്തിനോട് കാണിക്കുക.

ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു ചെറുവിഭാഗം ആളുകളുമുണ്ട്. തിരിച്ചുള്ള അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് അത്തരമൊരു സൈദ്ധാന്തിക സാധ്യതയെ നമുക്ക് തള്ളിക്കളയാനുമാവില്ല. പുരോഗമനപരമായ വാദങ്ങള്‍ നിരത്താനും റിക്രൂട്‌മെന്റുകള്‍ നടത്താനുമുള്ള തങ്ങളുടെ കഴിവുപയോഗിച്ചുകൊണ്ട് അനുനയന പ്രാവീണ്യം പ്രയോഗിക്കാനാണ് ഇവര്‍ ശ്രമിക്കാറ്.

അടുത്ത പേജില്‍ തുടരുന്നു

ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ക്ക് അവര്‍ കേന്ദ്രമായല്ലാത്ത ഒരു ലോകമെങ്ങനെയാണെന്നുപോലും ചിന്തിക്കാനാവുന്നില്ല. സ്വയം മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടല്ലാതെ ഒരു കീഴ്ജാതി വ്യക്തിത്വത്തെ അവര്‍ക്ക് നോക്കിക്കാണാനാവുന്നില്ല. പുരോഗമനമായിരിക്കുക, റാഡിക്കലായിരിക്കുക, വിപ്ലവകരമായിരിക്കുക എന്നത് ലോകത്തെ കുറിച്ചുള്ള സത്യസന്ധവും, ആദര്‍ശാത്മകവും, വേദനാജനകവുമായ പഠനങ്ങളുടെയും വിശകലനങ്ങളുടെയും ഉല്‍പ്പന്നമല്ല. മറിച്ച് ഇത്തരം പഠനങ്ങള്‍ കേവലം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന മേല്‍ത്തരത്തെ അല്ലെങ്കില്‍ തങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചിരുന്ന പുതിയ പ്രതലങ്ങളെ തേച്ചുമിനുക്കിയെടുക്കുന്നത് മാത്രമേ ആവുന്നുള്ളു.

karl-marx
ദളിതരുമായും ദളിത് മാര്‍ക്‌സിസവുമായും സംവദിക്കാന്‍ വാസ്തവത്തില്‍ തന്നെ ശ്രമിക്കുന്ന ഈ ചെറുവിഭാഗം ഹിന്ദു കമ്മ്യൂണിസ്റ്റുകളെ – ഹിന്ദു കമ്മ്യൂണിസത്തിന്റെ എല്ലാ പരിമിതികളും പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോള്‍ തന്നെ – വിമര്‍ശനവിധേയമാക്കുന്നതില്‍ അനീതിയുണ്ട് എന്ന് തോന്നുന്നു.

എന്നിരുന്നാലും തങ്ങളുടെ വിഡ്ഢിത്തത്തിലുള്ള അമിത വിശ്വാസവും തുടക്കം മുതല്‍ ഒടുക്കം വരെയും കൃത്രിമത്വം കാണിക്കാനുള്ള സ്വഭാവവും കാരണം ഈ സഖാക്കളും രോഷം പ്രകടിപ്പിക്കുന്നതില്‍ ഒട്ടും മോശക്കാരല്ല. ഉദാഹരണത്തിന് ഇവരില്‍ നിന്നുമുള്ള അനുഭവങ്ങളെ വെച്ച് നമുക്ക് പറയാന്‍ കഴിയും ഇവര്‍ ദളിത് മാര്‍ക്‌സിസം എന്ന് പറയുമ്പോള്‍ കരുതുന്നത് പകുതി മാര്‍ക്‌സിസ്റ്റ് പകുതി ദളിതിസ്റ്റ് എന്നാണ്.

ഒന്നു രണ്ട് കാമ്പസ്/കോളേജ് പ്രകടനങ്ങളിലും പങ്കെടുത്ത് ഒരു വാള്‍പോസ്റ്റര്‍ വര്‍ക്ക്‌ഷോപ്പിലും പിന്നെ ക്ലാസ്‌മേറ്റുകളുമായി ധാരാളം ചര്‍ച്ചകളുമൊക്കെ ചെയ്യുകയും ചെയ്ത  വെളുത്ത നിറമുള്ള സ്മാര്‍ട്ട് ആയ ഒരാളില്‍ നിന്ന് ഏതൊരാളും ദളിത് മാര്‍ക്‌സിസ്റ്റുകളോട് ആക്രോശിക്കുന്നത് ഇപ്രകാരമായിരിക്കും; “നന്നായി. നിങ്ങള്‍ പകുതി പടി കടന്നുകഴിഞ്ഞിരിക്കുന്നു. പരിശ്രമിക്കുകയാണെങ്കില്‍ ദളിത് എന്ന അല്‍പം ഭാഗം കൂടി മറികടക്കാവുന്നതേയുള്ളു. അതിന് നിങ്ങളെ ഞങ്ങള്‍ സഹായിക്കാം.”

ഫുള്‍ടൈമര്‍ എന്ന നിലയിലുള്ള എന്റെ അനുഭവം മാത്രം ഒരു പക്ഷെ അവന്റെ കൗമാര ജീവിതത്തേക്കാള്‍ കൂടുതലായിരിക്കും. ഇക്കാലത്തിനിടയ്ക്ക് ഞാന്‍ ശ്രദ്ധിച്ച ഒരു പ്രധാന കാര്യം ഈ അനുുഭവങ്ങളൊന്നും തന്നെ അവന്റെ അമിത ആത്മവിശ്വാസത്തിന് ഒരു ചെറു മാറ്റം പോലും വരുത്താന്‍ സഹായകമല്ല എന്നാതണ് എന്റെ അടക്കിപ്പിടിച്ച ദേഷ്യവും സങ്കടവും.

മേല്‍ ജാതി സഖാക്കളുടെ ഈ കരവിശാലതയെ സ്വീകരിക്കാന്‍ ബുദ്ധിമുണ്ടാകുന്നതെന്താണെന്ന് വെച്ചാല്‍ അത് എനിക്കുള്ള ഷെയ്ക്ക് ഹാന്റല്ല മറിച്ച് കഴിയുന്നവിധം ഞാന്‍ ഇന്നോളം ജീവിതത്തിലൂടെ നേടിയെടുത്ത എന്റെ “മനസിലാക്കാനാവുന്ന” അനുഭവങ്ങളെക്കാള്‍ “യഥാര്‍ത്ഥത്തില്‍ യഥാര്‍ത്ഥമായ” വസ്തുതകള്‍ എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള തട്ടിത്തലോടല്‍ മാത്രമാണത് (എനിക്ക് അങ്ങെനയാണ് അത് തീവ്രമായനുഭവപ്പെടുന്നത്). ഞാന്‍ പഠിച്ചില്ലെങ്കില്‍ പഠിക്കണമത്രെ. നിങ്ങള്‍ക്കറിയാമല്ലോ, പക എന്നത് വിപ്ലവമല്ല. ഇവിടെ മേല്‍പ്പറഞ്ഞ “മനസിലാക്കാവുന്ന” എന്ന വാക്കിനര്‍ത്ഥം “അവികസിതം” എല്ലെങ്കില്‍ “അസ്വീകാര്യം” എന്നാണ്.

marxist-symbols-
എനിക്ക് നേരേ കൈവിരിച്ച് എന്നെ ജാതിയില്‍ നിന്നും, അതിന്റെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും രക്ഷിക്കാനുള്ള ദൗത്യം നടപ്പാക്കുകയാണ് അവന്‍ ചെയ്യുന്നത്. എല്ലാത്തിനുമുപരിയായി വര്‍ഗം, ഭരണകൂടം, സമ്പദ്ഘടന എന്നിവയിലേയ്ക്ക് എന്റെ ശ്രദ്ധവരണമെന്ന ചിന്തയിലാണവന്‍. എന്തുകൊണ്ടാണ് “സ്വത്വ രാഷ്ട്രീയം” മോശമായ കാര്യമാകുന്നതെന്നും നമ്മളെന്തുകൊണ്ട്  “വിശാലമായ”, “വ്യാപ്തിയുള്ള” പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും വളരെ സമാധാനത്തോടെ എനിക്ക് ചൂണ്ടിക്കാണിച്ച് തരാനുള്ള ശ്രമത്തിലാണ് ആ മേല്‍ജാതി സഖാവ്.

മേല്‍ ജാതി സഖാക്കളുടെ ഈ കരവിശാലതയെ സ്വീകരിക്കാന്‍ ബുദ്ധിമുണ്ടാകുന്നതെന്താണെന്ന് വെച്ചാല്‍ അത് എനിക്കുള്ള ഷെയ്ക്ക് ഹാന്റല്ല മറിച്ച് കഴിയുന്നവിധം ഞാന്‍ ഇന്നോളം ജീവിതത്തിലൂടെ നേടിയെടുത്ത എന്റെ “മനസിലാക്കാനാവുന്ന” അനുഭവങ്ങളെക്കാള്‍ “യഥാര്‍ത്ഥത്തില്‍ യഥാര്‍ത്ഥമായ” വസ്തുതകള്‍ എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള തട്ടിത്തലോടല്‍ മാത്രമാണത് (എനിക്ക് അങ്ങെനയാണ് അത് തീവ്രമായനുഭവപ്പെടുന്നത്). ഞാന്‍ പഠിച്ചില്ലെങ്കില്‍ പഠിക്കണമത്രെ. നിങ്ങള്‍ക്കറിയാമല്ലോ, പക എന്നത് വിപ്ലവമല്ല. ഇവിടെ മേല്‍പ്പറഞ്ഞ “മനസിലാക്കാവുന്ന” എന്ന വാക്കിനര്‍ത്ഥം “അവികസിതം” എല്ലെങ്കില്‍ “അസ്വീകാര്യം” എന്നാണ്.

അത്തരത്തിലുള്ള “ഞാനു”മായി ബന്ധപ്പെട്ട പ്രശ്‌നമെന്താണെന്നു വെച്ചാല്‍ ആ ഞാന്‍ തികച്ചും ഒരു നിരീക്ഷകന്റെ കണ്ണിലൂടെയുള്ളതാണ്. ആനുഭവികമായ ഞാനും യഥാര്‍ത്ഥ ഞാനുമൊന്നും പ്രസ്തുത സഖാക്കള്‍ മുന്നോട്ട് വെയ്ക്കുന്ന ചിത്രവുമായി യോജിച്ചുപോകുന്നവയല്ല. ഈ ഒരു പ്രവണത ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മേല്‍ജാതി പ്രഭാവത്തിന്റെ ഭാഗമാണ്.

അവര്‍ക്ക് അവര്‍ കേന്ദ്രമായല്ലാത്ത ഒരു ലോകമെങ്ങനെയാണെന്നുപോലും ചിന്തിക്കാനാവുന്നില്ല. സ്വയം മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടല്ലാതെ ഒരു കീഴ്ജാതി വ്യക്തിത്വത്തെ അവര്‍ക്ക് നോക്കിക്കാണാനാവുന്നില്ല. പുരോഗമനമായിരിക്കുക, റാഡിക്കലായിരിക്കുക, വിപ്ലവകരമായിരിക്കുക എന്നത് ലോകത്തെ കുറിച്ചുള്ള സത്യസന്ധവും, ആദര്‍ശാത്മകവും, വേദനാജനകവുമായ പഠനങ്ങളുടെയും വിശകലനങ്ങളുടെയും ഉല്‍പ്പന്നമല്ല. മറിച്ച് ഇത്തരം പഠനങ്ങള്‍ കേവലം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന മേല്‍ത്തരത്തെ അല്ലെങ്കില്‍ തങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചിരുന്ന പുതിയ പ്രതലങ്ങളെ തേച്ചുമിനുക്കിയെടുക്കുന്നത് മാത്രമേ ആവുന്നുള്ളു.

അടുത്ത പേജില്‍ തുടരുന്നു

ദളിത് മാര്‍ക്‌സിസം എന്ന് പറയുന്നത് പകുതി മാര്‍ക്‌സിസവും പകുതി ദളിതിസവുമല്ല.  അത് പൂര്‍ണമായും മാര്‍ക്‌സിസവും ദളിതിസവുമാണ്. ഒരിക്കലുമത് മേല്‍ജാതി സഖാക്കളെ പകുതിവഴിയില്‍ കണ്ടുമുട്ടുന്നതുപോലുള്ള സംഗതിയല്ല. മാര്‍ക്‌സിസം എവിടെ നിന്നാണോ കടന്നുവന്നത് അതിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഞങ്ങളുടേത്. അതായത് ഹിന്ദു സമൂഹത്തിന്റെ ഏറ്റവും കീഴ്ത്തട്ടിലെ ഏറ്റവും എണ്ണത്തിലുള്ളവരിലേയ്ക്ക്. ഏറ്റവും താണ ജാതികളിലേയ്ക്ക്. അതായത് മേല്‍ജാതിക്കാരുടെ പിടിയില്‍ നിന്നും മാര്‍ക്‌സിസത്തെ മുക്തമാക്കുക എന്നാണതിനര്‍ത്ഥം.

ambedkar-marx
ദളിത് മാര്‍ക്‌സിസം എന്ന് പറയുന്നത് പകുതി മാര്‍ക്‌സിസവും പകുതി ദളിതിസവുമല്ല.  അത് പൂര്‍ണമായും മാര്‍ക്‌സിസവും ദളിതിസവുമാണ്. ഒരിക്കലുമത് മേല്‍ജാതി സഖാക്കളെ പകുതിവഴിയില്‍ കണ്ടുമുട്ടുന്നതുപോലുള്ള സംഗതിയല്ല.

മാര്‍ക്‌സിസം എവിടെ നിന്നാണോ കടന്നുവന്നത് അതിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഞങ്ങളുടേത്. അതായത് ഹിന്ദു സമൂഹത്തിന്റെ ഏറ്റവും കീഴ്ത്തട്ടിലെ ഏറ്റവും എണ്ണത്തിലുള്ളവരിലേയ്ക്ക്. ഏറ്റവും താണ ജാതികളിലേയ്ക്ക്. അതായത് മേല്‍ജാതിക്കാരുടെ പിടിയില്‍ നിന്നും മാര്‍ക്‌സിസത്തെ മുക്തമാക്കുക എന്നാണതിനര്‍ത്ഥം.

മാര്‍ക്‌സിസത്തിന്റെ മേല്‍ജാതിക്കാര്‍ കുത്തകവല്‍ക്കരിക്കുമ്പോഴത്തേതിനേക്കാള്‍ മേല്‍ജാതി, മുന്നോക്ക ജാതിക്കാരുടെ ഉപകരണമാണ് അതെന്ന്  ആക്ഷേപിക്കപ്പെടുമ്പോഴത്തേതിനേക്കാള്‍  മാര്‍ക്‌സിസത്തിന് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനുണ്ട്. ഇതിനര്‍ത്ഥം മേല്‍ജാതി കമ്മ്യൂണിസ്റ്റുകള്‍ ഇന്നുള്ള രൂപത്തില്‍ നിന്നും ലോകം മാറണമെന്ന് ആഗ്രഹിക്കുന്നില്ല എന്നര്‍ത്ഥമില്ല. മറിച്ച് അരില്‍ ചിലര്‍ തീര്‍ച്ചയായും അങ്ങനെ ആഗ്രഹിക്കുന്നുണ്ട്.

അവര്‍ക്ക് ഒരു കമ്മ്യൂണിസ്റ്റ് ലോകത്തെ കുറിച്ച് വിഭാവനം ചെയ്യാന്‍ എളുപ്പമാണ്. സമൂഹത്തിലെ അവരുടെ അരികുവല്‍ക്കരണത്തെ അത്ര അവര്‍ക്ക് എളുപ്പത്തേടെ ചിന്തിക്കാന്‍ സാധ്യവുമല്ല. ഈ രോഗലക്ഷണം മേല്‍ജാതി പ്രിവിലജുകളുടെയും വളര്‍ത്തലുകളുടെയും (upbringing) നേരിട്ടുള്ള ഉല്‍പ്പന്നമാണെന്ന് അവരുടെ തലയിലേയ്ക്ക് ചിലപ്പോള്‍ കയറിയെന്ന് വരില്ല.

അതുകൊണ്ട് തന്നെ അത്തരം സഖാക്കള്‍ക്കുവേണ്ടി, അവര്‍ക്ക് ചിന്തിക്കാന്‍ വേണ്ടി, അവരുടെ പദ്ധതിക്കുവേണ്ടി എന്താണ് ദളിത് മാര്‍ക്‌സിസം കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കട്ടെ.

ഇന്നുവരെ “ജാതി പ്രശ്‌നത്തെ” അവഗണിച്ചുവെന്നതിന് മേല്‍ജാതി കമ്മ്യൂണിസ്റ്റുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത് ഞങ്ങളല്ലെ? പൂര്‍വ്വ സ്ഥിതിയില്‍ തന്നെ ജാതിയെ നിലനിര്‍ത്തുന്നതിനും വിശാലമായ സമൂഹത്തിലേയ്ക്ക് ജാതി തുളച്ചുകയറുന്ന വിധം കാര്യങ്ങളെ താറുമാറാക്കുന്നതിനും നിങ്ങളെ കുറ്റപ്പെടുത്തിയിരുന്നത് ഞങ്ങളല്ലേ? എന്തിനേറെ പറയുന്നു പഴയകാല ശ്രീണീകൃത ജാതിവ്യവസ്ഥയെ അതിനേക്കാള്‍ രൂക്ഷാമായ വിധം പുനരുല്‍പ്പാദിപ്പിക്കുന്നു എന്ന കുറ്റകൃത്യമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് മേല്‍ ജാതി കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്തിയതും ഞങ്ങളല്ലേ?

Marx-and-engels
നിങ്ങള്‍ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ മാര്‍ക്‌സിസ്റ്റുകള്‍ ഞങ്ങള്‍ എന്ത് രാഷ്ട്രീയത്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് അത് വിശദീകരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു അന്റേഴ്‌സോണിയന്‍ സ്പിരിറ്റില്‍ (പെറി ആന്റേഴ്‌സണ്‍) പറഞ്ഞാല്‍ ഞങ്ങള്‍ ഞങ്ങളുടെ നിപാടുകള്‍ ഏതെങ്കിലും അമൂര്‍ത്ത പ്രസ്താവനയായി നടത്താന്‍ ഉദ്ദേശിക്കുന്നവരല്ല. മറിച്ച് ഒരു പ്രബോധനപരമായ രീതിയില്‍ നോക്കിക്കാണുകയാണെങ്കില്‍ അത് നമ്മള്‍ രണ്ടുപേര്‍ക്കും – ദളിത് മാര്‍ക്‌സിസ്റ്റുകള്‍ക്കും ഹിന്ദു ഇടതുപക്ഷക്കാര്‍ക്കും – ഒരുമിച്ചുള്ള ഒരു ആദര്‍ശാത്മക മീറ്റിങ് ഗ്രൗണ്ടിന്റെ പ്രതീതിയാണത് നല്‍കുന്നത്.

ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ അഖിലേന്ത്യാതലത്തില്‍ ഒരു ദളിത് നെറ്റ്‌വര്‍ക്ക് ആരംഭിക്കുകയുണ്ടായി. അത്തരമൊരു ശ്രമത്തിലേര്‍പ്പെട്ട സംഘടനകളിലൊന്നിന്റെ നാണം കെട്ട അടിമത്ത പ്രകടനംവെച്ച് നോക്കുകയാണെങ്കില്‍ പ്രസ്തുത നെറ്റ്‌വര്‍ക്ക് രൂപീകരണം ദളിതരോടുള്ള ക്രൂരമായ കമ്മ്യൂണിസ്റ്റ് തമാശകളില്‍ ഏറ്റവും മുന്തിയ ഒന്നായിരുന്നു എന്ന് പറയാവുന്നതാണ്. ഒരു പക്ഷെ അതിനേക്കാള്‍ മോശപ്പെട്ട ഒന്ന്; അതും ദേശീയ തലത്തില്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഒന്ന്.

ഒരു വശത്ത് ഹിന്ദു ഫാസിസ്റ്റുകള്‍ അധികാരത്തിലിരിക്കുമ്പോള്‍ അത്തരമൊരു പരിശ്രമം നല്ലതാണെന്ന് ചിത്രീകരിക്കുമ്പോള്‍ തന്നെ മറുവശത്ത് ദളിതരുടെ ശക്തവും വിപുലവുമായ ഫാസിസ്റ്റ് വിരുദ്ധതയും, പ്രഫഷണലായ ഉരുക്കുമുഷ്ടിയുടെ അച്ചടക്കമുള്ള കമ്മ്യൂണിസ്റ്റുകളും ഒരുമിക്കുന്നത് – ഒന്നായിച്ചേരുന്നത് – ആണ് ഏറ്റവും ഉത്തമമെന്നും ചിത്രീകരിക്കുന്നു.

ഇന്നുവരെ “ജാതി പ്രശ്‌നത്തെ” അവഗണിച്ചുവെന്നതിന് മേല്‍ജാതി കമ്മ്യൂണിസ്റ്റുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത് ഞങ്ങളല്ലെ? പൂര്‍വ്വ സ്ഥിതിയില്‍ തന്നെ ജാതിയെ നിലനിര്‍ത്തുന്നതിനും വിശാലമായ സമൂഹത്തിലേയ്ക്ക് ജാതി തുളച്ചുകയറുന്ന വിധം കാര്യങ്ങളെ താറുമാറാക്കുന്നതിനും നിങ്ങളെ കുറ്റപ്പെടുത്തിയിരുന്നത് ഞങ്ങളല്ലേ? എന്തിനേറെ പറയുന്നു പഴയകാല ശ്രീണീകൃത ജാതിവ്യവസ്ഥയെ അതിനേക്കാള്‍ രൂക്ഷാമായ വിധം പുനരുല്‍പ്പാദിപ്പിക്കുന്നു എന്ന കുറ്റകൃത്യമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് മേല്‍ ജാതി കമ്മ്യൂണിസ്റ്റുകളെ കുറ്റപ്പെടുത്തിയതും ഞങ്ങളല്ലേ?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ പ്രസ്തുത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകരൂപത്തിലുള്ള നയങ്ങളും സമരരൂപങ്ങളെ കുറിച്ചുള്ള സമീപനങ്ങളും ഡിമാന്റുകളുമൊക്കെ നോക്കിവേണം ചിട്ടപ്പെടുത്താന്‍. അതുകൊണ്ട് തന്നെ അവയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രാദേശിക പ്രവര്‍ത്തനങ്ങളിലേയ്ക്ക് ചുരുങ്ങിേേപ്പാകാറുണ്ട്. ഇത്തരമൊരു അഫിലിേേയാഷന്‍ പ്രശ്‌നം അഭിമുഖീകരിക്കുന്നില്ല എന്ന സന്തോഷകരമായ സാഹചര്യം ദളിത് ആക്ടിവിസത്തെ പ്രാദേശികമായ, അപ്രധാനമായ പ്രത്യയശാസ്ത്രത്തിലേയ്ക്ക് ചുരുങ്ങാതിരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

NURSES STRIKES...ദളിതരെ കയറ്റുന്ന ക്ഷേത്രങ്ങള്‍ രാജ്യത്തെമ്പാടും നമുക്ക് കാണാന്‍ കഴിയുമെങ്കിലും ദളിതരെ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുന്ന പോളിറ്റ് ബ്യൂറോ നമുക്ക് കാണാന്‍ കഴിയില്ല എന്ന് ആവര്‍ത്തിച്ച് വിമര്‍ശിച്ചവരല്ലേ ഞങ്ങള്‍ ദളിത് മാര്‍ക്‌സിസ്റ്റുകള്‍? എന്നിട്ടും ദളിത് സംഘടനകളുടെ ഈ അഖിലേന്ത്യാ തലത്തിലുള്ള കോണ്‍ഫെഡറേഷന്‍ പോലെയുള്ള ഒന്നിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നോ?

ഇപ്പോഴും നന്നായി വൈകിയെങ്കിലും വളരെ കുറഞ്ഞ അളവാണെങ്കിലും ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യണ്ടെന്നാണോ? ഇത് പൈശാചികമായ കാപട്യമല്ലേ?

കെട്ടഴിച്ചുവിട്ട സാമൂഹ്യ പ്രക്രിയകള്‍ക്കും അതിന്റെ പരിണതികളായ നവരാഷ്ട്രീയ വൈകാരിക ഉണര്‍വ്വുകള്‍ക്കും ദളിതരില്‍ സ്വന്തമായി ഒരു ജീവിതവും ഗതിയും ഉണ്ടാക്കാനാവുമെന്ന് ചിന്തിക്കാനെങ്കിലും ഞങ്ങള്‍ ധൈര്യം കാണിക്കണ്ടേ? ദളിതരുടെ പൊട്ടെന്‍ഷ്യലിനെ പുറത്തു നിര്‍ത്തുക്കൊണ്ടുള്ള ഇത്തരം ചേഷ്ടകളില്‍ നിന്നും വരുന്ന ഏതൊന്നിനെയും സംശയത്തോടെ നോക്കിക്കാണുന്ന മനോഭാവമല്ലേ ഏറ്റവും നല്ലത് സൃഷ്ടിക്കുക?

രാജ്യത്തെങ്ങും പരന്നുകിടക്കുന്ന ദളിത് സംഘടനകളുടെ ഓജസ്, മനുഷ്യത്വം, ആര്‍ജ്ജവം, പ്രതികരണശേഷി, കാര്യപ്രാപ്തി എന്നിവയുടെ സുപ്രധാന സ്രോതസ്സുകളിലൊന്ന് അവയില്‍ ഭൂരിഭാഗവും ഒരു രാഷ്ട്രീയ സംഘടനകളുമായും അഫിലിയേറ്റ് ചെയ്തിട്ടല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ്. പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ – വിശിഷ്യ പ്രകടമായി തന്നെ ഹിന്ദു മേല്‍ജാതിയായി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ – കാര്യം പറയേണ്ട കാര്യവുമില്ലല്ലോ.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലത്തും അനുഭവിച്ച് വരുന്ന കര്‍ക്കശ ഘടനയുടേതായ ഏതൊരു സംഘടനാ പ്രശ്‌നങ്ങളില്‍ നിന്നും അതുപോലെ മുകളില്‍ നിന്നും കീഴപ്പോട്ട് കെട്ടിയിറക്കുന്ന സമീപനങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നുമൊക്കെ അകന്നു നില്‍ക്കാന്‍ അത് ദളിത് സംഘടനകളെ സഹായിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ പ്രസ്തുത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകരൂപത്തിലുള്ള നയങ്ങളും സമരരൂപങ്ങളെ കുറിച്ചുള്ള സമീപനങ്ങളും ഡിമാന്റുകളുമൊക്കെ നോക്കിവേണം ചിട്ടപ്പെടുത്താന്‍. അതുകൊണ്ട് തന്നെ അവയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രാദേശിക പ്രവര്‍ത്തനങ്ങളിലേയ്ക്ക് ചുരുങ്ങിേേപ്പാകാറുണ്ട്. ഇത്തരമൊരു അഫിലിേേയാഷന്‍ പ്രശ്‌നം അഭിമുഖീകരിക്കുന്നില്ല എന്ന സന്തോഷകരമായ സാഹചര്യം ദളിത് ആക്ടിവിസത്തെ പ്രാദേശികമായ, അപ്രധാനമായ പ്രത്യയശാസ്ത്രത്തിലേയ്ക്ക് ചുരുങ്ങാതിരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.

ദളിത് ആക്ടിവിസത്തിന്റെ ഉന്നതമായ സര്‍ഗാത്മകതയുടെയും മനുഷ്യത്വമുള്ള സംഘടനാ പ്രവര്‍ത്തനങ്ങളുടെയും ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തില്‍ നിന്നും മുക്തമായിരിക്കുന്നതിന്റെയും സഹസംഘടനകളെ വെറുതെ പഴിചാരി സമയം പാഴാക്കിക്കളയുന്ന കമ്മ്യൂണിസ്റ്റ് ശൈലിയില്‍ നിന്നും മുക്തമായിരിക്കുന്നതിന്റെയും ഒരു പ്രധാന വിശദീകരണമാണ് മേല്‍ പറഞ്ഞത്.

അടുത്ത പേജില്‍ തുടരുന്നു

കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള യൂണിഫോം നയങ്ങളും കേന്ദ്രികൃത ഘടനയും അര്‍ദ്ധഫ്യൂഡല്‍/അര്‍ദ്ധസൈനിക ശ്രേണീകൃതാവസ്ഥയും കാഡര്‍മാര്‍ മേല്‍ഘടകത്തിന് കീഴ്‌വഴങ്ങുന്നവിധമുള്ള നികൃഷ്ട അടിമത്തവും ദളിത് ആക്ടിവിസത്തില്‍ സാധ്യമല്ല, ഗുണം ചെയ്യുകയുമില്ല. ഓരോ ആനുഭവിക സാഹചര്യങ്ങളെയും മനസിലാക്കുന്നതിനും പ്രക്ഷോഭങ്ങള്‍ക്കും സംഘാടനത്തിനും ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം ബുദ്ധി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാതെ എല്ലാ  സാഹചര്യങ്ങള്‍ക്കുമിണങ്ങുന്ന മുന്നെ കൂട്ടി തയ്യാറാക്കിയ ധാരണകളെ ആശ്രയിക്കുകയല്ല ചെയ്യുന്നത്. അല്ലെങ്കില്‍ വര്‍ഗം, മുതലാളിത്തം, നവഉദാരീകരണം മുതലായ യൂണീഫോം ആയ, വ്യക്തി ഇതരമായ “രഹസ്യ” മാതൃകകളെ മാത്രമായി ആശ്രയിക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്.

dalit-1
ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലും അകറ്റിനിര്‍ത്തലും എല്ലായ്‌പ്പോഴും എവിടെയും വളരെ സവിശേഷമായി തന്നെ നിലനില്‍ക്കുന്നതുകൊണ്ട് – വിശിഷ്യ ആരാണ് ശത്രുക്കള്‍, ആരാണ് മിത്രങ്ങള്‍, ആരാണ് ന്യൂട്രല്‍ പാര്‍ട്ടികള്‍ എന്ന് നിശ്ചയിക്കുന്നതിലും, എത്രമാത്രം വിശാലമാകാം, എത്രമാത്രം മാറാം എങ്ങനെ മാറാം എന്നൊക്കെ നിശ്ചയിക്കുന്നതിലും എല്ലാ കാലത്തും എല്ലാ വിഷയങ്ങളിലും ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ ജാതി പ്രവര്‍ത്തിക്കുന്നുണ്ട് – നയങ്ങളില്‍ വിഡ്ഢിത്തമായി വിശ്വസിക്കുന്നതുപോലെയുള്ള, വൈകല്യങ്ങളെ ന്യായീകരിക്കുന്നതുപോലുള്ള അസ്വാഭാവികമായ കമ്മ്യൂണിസ്റ്റ് രോഗങ്ങള്‍ക്ക് ദളിത് ആക്ടിവിസം വശംവദമാവാറില്ല.

ദളിത് ശേഷിയെ കാണുന്നതിന് ഏതെങ്കിലും പോസ്റ്റ് മോഡേണിസ്റ്റ് സ്‌റ്റെപ്പ് എടുക്കുമുമ്പ് തന്നെ ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു. അതായത് ദളിത് ആക്ടിവിസത്തിന്റെ പ്രധാന പോരാട്ടം ഉന്നം വെയ്ക്കുന്നത് മുതലാളിത്തത്തെയോ ഇന്ത്യന്‍ ഭരണകൂടത്തെയോ അല്ല, മറിച്ച് ഹിന്ദുമതത്തെയും ദളിതിതര (non-dalit) സമൂഹത്തെയുമാണ്. ഹിന്ദുമതത്തെയും ദളിതിതര സമൂഹത്തെയും വെച്ച് നോക്കുകയാണെങ്കില്‍ മുതലാളിത്തവും ഭരണകൂടവും ചില സമയങ്ങളില്‍ ഞങ്ങളുടെ ജീവിതവുമായോ ലക്ഷ്യവുമായോ രാഷ്ട്രീയവുമായോ വൈരുദ്ധ്യത്തിലാവുന്നില്ല. മാത്രവുമല്ല ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്രദം പോലുമാകാറുണ്ട്.

തെല്‍തുംടെയുടെ സങ്കുചിത ബോധം പ്രകടമാകുന്ന കൃതികള്‍ക്കോ, അല്ലെങ്കില്‍ ഹിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രത്യയശാസ്ത്ര അടിമത്തത്തിനോ വശംവദരാകാത്ത ഏതൊരു ദളിത് ആക്ടിവിസ്റ്റിനും മനസിലാകുന്ന ഒരു കാര്യം, ഞങ്ങളുടെ ചുറ്റിലുമുള്ള സമൂഹമാണ് അല്ലാതെ ഭരണകൂടമോ ആഗോളവല്‍ക്കരണമോ ഒന്നുമല്ല ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന മര്‍ദ്ദകരെന്നതാണ്.

കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള യൂണിഫോം നയങ്ങളും കേന്ദ്രികൃത ഘടനയും അര്‍ദ്ധഫ്യൂഡല്‍/അര്‍ദ്ധസൈനിക ശ്രേണീകൃതാവസ്ഥയും കാഡര്‍മാര്‍ മേല്‍ഘടകത്തിന് കീഴ്‌വഴങ്ങുന്നവിധമുള്ള നികൃഷ്ട അടിമത്തവും ദളിത് ആക്ടിവിസത്തില്‍ സാധ്യമല്ല, ഗുണം ചെയ്യുകയുമില്ല. ഓരോ ആനുഭവിക സാഹചര്യങ്ങളെയും മനസിലാക്കുന്നതിനും പ്രക്ഷോഭങ്ങള്‍ക്കും സംഘാടനത്തിനും ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം ബുദ്ധി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാതെ എല്ലാ  സാഹചര്യങ്ങള്‍ക്കുമിണങ്ങുന്ന മുന്നെ കൂട്ടി തയ്യാറാക്കിയ ധാരണകളെ ആശ്രയിക്കുകയല്ല ചെയ്യുന്നത്. അല്ലെങ്കില്‍ വര്‍ഗം, മുതലാളിത്തം, നവഉദാരീകരണം മുതലായ യൂണീഫോം ആയ, വ്യക്തി ഇതരമായ “രഹസ്യ” മാതൃകകളെ മാത്രമായി ആശ്രയിക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്.

ദളിത് ആക്ടിവിസ്റ്റുകൡലേക്കുള്ള ഹിന്ദു കമ്മ്യൂണിസ്റ്റുകളുടെ കടന്നുകയറ്റത്തിന്റെ വിനാശകരമായ ഫലം മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇപ്പോഴേ അതിനെ കുറിച്ച് നമ്മള്‍ ജാഗ്രത്തല്ലെങ്കില്‍ പിന്നീട് അതിനെതിരെ പോരാടുക സാധ്യമായെന്നുവരില്ല. ദളിത് സംഘടനകളുടെ സ്വാഭാവികമായ സ്വയംഭരണത്തിനും സര്‍ഗാത്മകതക്കും അതുപോലെ തന്നെ വരട്ടുതകത്വവാദങ്ങള്‍ക്കെതിരായ ദളിത് സംഘടനകളുടെ സ്വതവേയുള്ള പ്രതിരോധ ശേഷിയ്ക്കുമെതിരായിരിക്കും അവരുടെ ആദ്യ ആക്രമണം.

മറ്റൊരു വിനാശകരമായ പരിണിതഫലമെന്ന് പറയുന്നത്; സാവധാനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ മാധ്യമ ഇടങ്ങളെ വളരെ തന്ത്രപൂര്‍വ്വം ഗൂഢാലോചനാപരമായി ഇവര്‍ തങ്ങളുടെ പദ്ധതികള്‍ക്കായി, അതായത് സര്‍ക്കാരിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രത്തിനായി അവസരവാദപരമായി ദുരുപയോഗം ചെയ്യും എന്നുള്ളതാണ്.

CRITICISM-MEDIAരണ്ടാമത്തെ ആക്രമണത്തിന്റെ രൂപം പ്രലോഭനം ആയിരിക്കും. അതായത് ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ നമുക്ക് വെച്ചു നീട്ടുന്ന ഐക്യകാഹളം. അതും ദേശീയ തലത്തില്‍ തന്നെ. എന്നാല്‍ അത് ഒരു യൂണിഫോം രൂപമാണ് കൊണ്ടുവരിക. നമ്മുടെ ആനുഭവിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും, നമുക്ക് ചുറ്റുമുള്ള സാധ്യതകളില്‍ നിന്നും അകന്നു നില്‍ക്കാനുള്ള ഒരു പരിശീലനം മാത്രമായിരിക്കുമത്. ഉന്നതങ്ങളില്‍ നിന്നുള്ള മുദ്രാവാക്യങ്ങള്‍ “തത്തമ്മേ പൂച്ച പൂച്ച” എന്ന് ഏറ്റു പറയിക്കാനുള്ള അദ്ധ്യാപനമാണത്.

കമ്മ്യൂണിസത്തിന്റെ ചൂണ്ടയിട്ടുകൊണ്ടുള്ള ദളിത് ആക്ടിവിസത്തിനുമേലുള്ള ഹിന്ദു കൊളോണിയലിസത്തിന്റെ (പ്രവചിക്കാവുന്ന) മറ്റൊരു അപകടം ജനങ്ങളില്‍ ഐക്യ കെട്ടിപ്പെടുക്കുക എന്ന വ്യാജേന, ഹിന്ദു സമൂഹത്തെ മാനവികവല്‍ക്കരിക്കുക എന്ന നമ്മുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ നിന്നും അടര്‍ത്തിമാറ്റി മുഖരഹിതമായ മുതലാളിത്തം/ആഗേളവല്‍ക്കരണം എന്നിവയോട് പോരാടുന്നിതിലേയ്ക്ക് നമ്മളെ തിരിച്ചുവിടം എന്നതാണ്. ഇതിലൂടെ സവിശേഷ ദളിത് അവകാശമേഖലകളെ അവര്‍ കൈക്കലാക്കും.

മറ്റൊരു വിനാശകരമായ പരിണിതഫലമെന്ന് പറയുന്നത്; സാവധാനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ മാധ്യമ ഇടങ്ങളെ വളരെ തന്ത്രപൂര്‍വ്വം ഗൂഢാലോചനാപരമായി ഇവര്‍ തങ്ങളുടെ പദ്ധതികള്‍ക്കായി, അതായത് സര്‍ക്കാരിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രത്തിനായി അവസരവാദപരമായി ദുരുപയോഗം ചെയ്യും എന്നുള്ളതാണ്.

ഏറ്റവും അപകടകരവും വിനാശകരവുമായ ഒരു കാര്യം ഈ പ്രശ്‌നങ്ങളോട് തിരിച്ചടിക്കാത്ത പക്ഷം ദളിത് പ്രശ്‌നങ്ങളിമേലുള്ള ഈ കമ്മ്യൂണിസ്റ്റ് രക്ഷാകര്‍തൃത്വം/നേതൃത്വം/പിടിച്ചെടുക്കല്‍ വളരെ പെട്ടെന്ന് തന്നെ വളരെ പ്രധാനപ്പെട്ട ചിലത് റദ്ദാക്കികളയുന്നു എന്നതാണ്.

അടുത്ത പേജില്‍ തുടരുന്നു

മുസ്‌ലീങ്ങള്‍ക്കെതിരായ വംശഹത്യ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കീഴ്ജാതി ജനങ്ങളും മുസ്‌ലീങ്ങളും ഒരുമിക്കേണ്ട ചരിത്ര സന്ദര്‍ഭത്തില്‍ ഈ മേല്‍ജാതി കമ്മ്യൂണിസ്റ്റുകള്‍, ഫാസിസത്തെ മനസിലാക്കാനുള്ള അവരുടെ ശേഷിക്കുറവ് കാരണം മാധ്യമങ്ങള്‍ക്ക് പുറത്തും നിയമമണ്ഡലങ്ങളിലും ഫാസിസത്തെ ചെറുക്കുന്നതില്‍ അമ്പേ പരാജയപ്പെടുന്നു. മാത്രവുമല്ല, മുസ്‌ലീങ്ങളും കീഴ്ജാതി ജനങ്ങളും വിഘടിച്ച് നില്‍ക്കാന്‍ ഇവര്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു.

muslim-man

സ്വത്വവാദത്തിന്റെ ഇടുങ്ങിയ ചിന്താഗതി കളഞ്ഞിട്ട് വീക്ഷണകോണ്‍ വിപുലമാക്കാനും സാര്‍വ്വദേശീയത നേടിയെടുക്കാനും ഞങ്ങളോട് നിരന്തരം പ്രഘോഷണം നടത്തുന്ന ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ സ്‌പെഷ്യലൈസേഷനില്‍ ആര്‍ത്തിയുള്ള പ്രഫഷണലുകള്‍ മാത്രമാണ്.

വാസ്തവത്തില്‍ വിശാലമായ വീക്ഷണങ്ങള്‍ വെച്ചുകൊണ്ട് തങ്ങളുടെ  മണ്ഡലങ്ങളിലെ നീതിക്കായുള്ള സമരങ്ങളിലോരോന്നിലും സൂക്ഷ്മമായി ഇടപെടുകയും സാമൂഹിക പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും അതിലൂടെ എല്ലാ വിധത്തിലുമുള്ള രാഷ്ട്രീയ വിദ്യാഭ്യാസവും അനുഭവങ്ങളും ദളിത് ആക്ടിവിസ്റ്റുകള്‍ ആര്‍ജിക്കുന്നു.

എന്നാല്‍ ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നത് ഏകപക്ഷീയമായ വൈദഗ്ദ്ധ്യവല്‍ക്കരണം ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച് ഞങ്ങളില്‍ സ്‌പെഷ്യലൈസേഷന്‍ കൊണ്ടുവരാനാണ്. പൂര്‍വ്വ കല്‍പിത ധാരണകളും മാതൃകകളുമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത, മുകളില്‍ നിന്നും ഉത്തരവു ലഭിച്ചില്ലെങ്കില്‍ നിര്‍ജ്ജീവമായിപ്പോകുന്ന ഒരു വികല പ്രവര്‍ത്തനരീതിയാണ് അതിലൂടെ ഞങ്ങളുടെ മേല്‍ അവര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

ഹിന്ദു കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം എന്നുപറയുന്നത് മുതലാളിത്തത്തിന്റെ ഒരു പ്രശ്‌നമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിന്റെ നിരവധി അവതാരങ്ങളിലൊന്ന് മാത്രമാണ് ഹിന്ദുത്വം. ഹിന്ദുമതം അതിന്റെ മതകീയ സത്തയെ വളരെ ഗൗരവത്തോടെ പ്രതിഷ്ടിക്കുന്നതിനെയാണ് ഞങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദുത്വം. അതേസമയം ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹിന്ദുത്വം വെറും ഹിന്ദുമതത്തിന്റെ വികൃത രൂപം മാത്രവും.

Rohingya-muslimface

ഏറ്റവും ഉച്ചത്തില്‍ ഐക്യത്തിന്റെയും സാര്‍വ്വദേശീയതയുടെയും വാഗ്ദ്വാരണികള്‍ മുഴക്കുമ്പോഴും വാസ്തവത്തില്‍ അവരെന്താണ് പിന്തുടരുന്നത്? കാഡര്‍മാരില്‍ ശിഥിലീകരണം കൊണ്ടുവരുന്ന ടെയ്‌ലറിസം (ചാള്‍സ് ടെയ്‌ലര്‍) പരിശീലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ഇനി ചോദിക്കട്ടെ, നമ്മള്‍ ഏറ്റവും ഒരുമിക്കുകയും ഐക്യപ്പെടുകയും ഫാസിസത്തിനെതിരെ പോരാടുകയും ചെയ്യേണ്ട സമയമല്ലേ ഇത്? ഈ കമ്മ്യൂണിസ്റ്റ് കോളനി വല്‍ക്കരണത്തെ ദളിതര്‍ക്ക് തള്ളിക്കളയേണ്ടതുണ്ട്. കാരണം ദളിതര്‍ക്ക് ഹിന്ദുത്വ ഫാസിസത്തോടാണ് അടിസ്ഥാനപരമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കാനുള്ളത്.

ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുമതത്തിനെതിരല്ല. മറിച്ച് അതിന്റെ ഹിന്ദുത്വ വകഭേദത്തിനോടാണ് അവര്‍ക്ക് എതിര്‍പ്പ്. ഞങ്ങള്‍ അവ രണ്ടിനെയും എതിര്‍ക്കുന്നു.  ഹിന്ദുത്വം വളരെ പെട്ടെന്നുതന്നെയുള്ള, വിനാശകരമായ അപകടമാണെങ്കില്‍ ഹിന്ദുമതം അതിനേക്കാള്‍ അപകടകരമായ ഒന്നാണ് എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അത് ആഴത്തിലുള്ളതും നീണ്ട കാലത്തുള്ളതുമായ അപകടമാണ്. ഈ കൃത്യമായ ധാരണ കാരണം ഞങ്ങള്‍ വളരെ പെട്ടെന്നുതന്നെ ഹിന്ദുത്വത്തിനെതിരായി നിലപാടെടുക്കുമ്പോഴും ഹിന്ദുമതമാണ് ഞങ്ങളുടെ ആത്യന്തികവും സുപ്രധാനവുമായ ശത്രുവെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

ഹിന്ദുത്വ കടന്നുകയറ്റം സ്വന്തം വിധിയെ കുറിച്ച് വ്യാകുലപ്പെടുമ്പോഴും പോസ്റ്റ് ഹിന്ദു ഇന്ത്യയെ കുറിച്ച് പറഞ്ഞുകൊണ്ടുമിരിക്കുമ്പോള്‍ നല്ല, ഹിന്ദു കമ്മ്യൂണിസ്റ്റുകളും അഹിംസാത്മകമായ, സഹിഷ്ണുതയുള്ള, എന്തിന് ബഹുത്വ സംസ്‌കാരമുള്ള ഹിന്ദുമതത്തിലുള്ള അവരുടെ ഭ്രാന്തമായ വിശ്വാസവുമാണ് ഞങ്ങളുടെ ആദ്യ ശത്രുക്കള്‍. കാരണം പോസ്റ്റ് ഹിന്ദു ഇന്ത്യയിലേയ്ക്ക് നീങ്ങുമ്പോള്‍ വഴി തടസമായി അവരായിരിക്കും രംഗപ്രവേശം ചെയ്യുക.

ഹിന്ദു കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം എന്നുപറയുന്നത് മുതലാളിത്തത്തിന്റെ ഒരു പ്രശ്‌നമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിന്റെ നിരവധി അവതാരങ്ങളിലൊന്ന് മാത്രമാണ് ഹിന്ദുത്വം. ഹിന്ദുമതം അതിന്റെ മതകീയ സത്തയെ വളരെ ഗൗരവത്തോടെ പ്രതിഷ്ടിക്കുന്നതിനെയാണ് ഞങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദുത്വം. അതേസമയം ഹിന്ദു കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹിന്ദുത്വം വെറും ഹിന്ദുമതത്തിന്റെ വികൃത രൂപം മാത്രവും.

പുരാതന ഹിന്ദുമതം ദളിതരോട് എന്താണോ ചെയ്തിരുന്നത് അത് വര്‍ത്തമാനകാല ജീവിതത്തിന്റെ ആല്ലാ വിഭാഗങ്ങളോടും, അതായത് മുസ്‌ലീങ്ങളോടും ക്രിസ്ത്യാനികളോടുമൊക്കെ – അവരാണ് പുതിയ ഇരകള്‍ – കാണിക്കുന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വം. പണ്ട് ഹിന്ദുമതം ദളിതരെയാണ് കൂട്ടകുരുതി നടത്തിയിരുന്നതെങ്കില്‍ ഇന്ന് ഹിന്ദുത്വം അതിന്റെ പുതിയ ഇരകളെ കൂടി ഉന്മൂലനം നടത്തുകയാണ്.

ഹിന്ദുകമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വമാണ് നിര്‍ണായകം. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ എന്താണ് ചെയ്യുന്നതെന്ന് വെച്ചാല്‍ ഒരു മതത്തെയും ഒരു രാഷ്ട്രത്തെയും ഒന്നാക്കി തീര്‍ക്കുകയാണ്. ഞങ്ങള്‍ പറയുന്നത് ഐക്യപ്പെട്ടിരിക്കുന്ന ഹിന്ദുത്വത്തിന്റെ “ഏകതാനരൂപമായ” മുന്നേറ്റത്തെ ചെരുക്കാന്‍ പരമ്പരാഗതമായി നിര്‍ണായകമായിരിക്കുന്ന പരസ്പര സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ജാതി ശക്തികള്‍ക്കേ കഴിയു എന്നാണ്.

ഹിന്ദു കമ്മ്യൂണിസ്റ്റുകളാകട്ടെ ജാതിയിലധിഷ്ഠിതമായ സംഘാടനത്തെയും മതത്തിലധിഷ്ഠിതമായ സംഘാടനത്തെയും ഒരുപോലെ എതിര്‍ക്കുന്നു. ഞങ്ങള്‍ പറയുന്നത് ഇത്തരത്തിലുള്ള ഒരു സമീപനത്തിലൂടെ അവര്‍ക്ക് ഹിന്ദിത്വത്തെ ചെറുക്കാനാവില്ല. എന്ന് മാത്രമല്ല, (അതേസമയം ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരത്തിലേറാന്‍ അത് സഹായകവുമാകും. അതവിടെ നില്‍ക്കട്ടെ) ഹിന്ദുത്വത്തിനെതിരെയുള്ള ഒരു സുപ്രധാന ശക്തിയായ മുസ്‌ലീം-കീഴ്ജാതി ഐക്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിലേയ്ക്കും അത്തരമൊരു ഐക്യത്തെ അകറ്റി നിര്‍ത്തുന്നതിലേയ്ക്കും അത് നയിക്കുന്നു. അങ്ങനെ അവര്‍ വാസ്തവത്തില്‍ ഫാസിസ്റ്റുകളെ സഹായിക്കുകയാണ് ചെയ്യുന്നത്.

(ഒരു ദളിത് മാര്‍ക്‌സിസ്റ്റ് പണ്ഡിതനാണ് ലേഖകന്‍)

കടപ്പാട് : റൂട്‌സ് ബ്ലോഗ്