പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത, എല്ലാവരും പ്രശംസിച്ച റോക്കിയുടെ അമ്മ; ചാരിതാര്‍ത്ഥ്യത്തിൽ അര്‍ച്ചനാ ജോയ്‌സ്
Malayalam Cinema
പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത, എല്ലാവരും പ്രശംസിച്ച റോക്കിയുടെ അമ്മ; ചാരിതാര്‍ത്ഥ്യത്തിൽ അര്‍ച്ചനാ ജോയ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th September 2025, 3:22 pm

കെ.ജി.എഫ് എന്ന ചിത്രം കണ്ടവരാരും ചിത്രത്തിലെ റോക്കി ഭായിയുടെ അമ്മയായി അഭിനയിച്ച നടിയെ മറന്നിട്ടുണ്ടാകില്ല. മരിക്കുമ്പോള്‍ പണക്കാരനായി മരിക്കണം എന്ന് മകനെ പഠിപ്പിച്ച അമ്മ.

റോക്കിയുടെ അമ്മയായി അഭിനയിച്ച നടി അര്‍ച്ചനാ ജോയ്‌സ് എന്ന ചെറുപ്പക്കാരിയാണ്. നൃത്തം പഠിച്ച അര്‍ച്ചന പല വേദികളിലും നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു. പിന്നീട് ടി.വി സീരിയലുകളിലും സാന്നിധ്യമറിയിച്ചു.

2018 ലാണ് കെ.ജി.എഫ് 1 ല്‍ അഭിനയിക്കാന്‍ അര്‍ച്ചനക്ക് അവസരം കിട്ടുന്നത്. അതിനെക്കുറിച്ച് അര്‍ച്ചനക്ക് പറയാനുള്ളത്

‘കൊച്ചുപയ്യന്റെ അമ്മയായിട്ടല്ലേ എന്നു കരുതിയാണ് അന്ന് ആ കഥാപാത്രം ചെയ്യാന്‍ ഞാന്‍ സമ്മതിച്ചത്. സിനിമയില്‍ അല്‍പനേരം വരുന്ന കഥാപാത്രമായിരുന്നെങ്കിലും അത് കാണികളുടെ മനസില്‍ പതിയുന്ന കഥാപാത്രമായിരുന്നു. ‘ശാന്തമ്മ’ എന്ന ആ കഥാപാത്രത്തെ ഞാന്‍ നന്നായി അഭിനയിച്ച് ഫലിപ്പിച്ചുവെന്ന് നിരൂപക പ്രശംസ കിട്ടി. സിനിമ കണ്ടവരെല്ലാം പ്രശംസിച്ച കഥാപാത്രമായി അത്,’ ഇങ്ങനെയാണ്.

എന്നാല്‍ കെ.ജി.എഫ് 2 എത്തിയപ്പോഴേക്കും യഷിന്റെ അമ്മയായി അഭിനയിക്കേണ്ടി വന്നു അര്‍ച്ചനക്ക്. ചെറിയ റോക്കിയുടെ അമ്മയായി അഭിനയിക്കുമ്പോഴും അര്‍ച്ചനയുടെ മനസില്‍ യഷിന്റെ അമ്മയായി അഭിനയിക്കുന്നു എന്ന തോന്നല്‍ അര്‍ച്ചനക്കുണ്ടായിരുന്നു. അത്രത്തോളം ആ കഥാപാത്രവുമായി കണക്ട് ചെയ്യിപ്പിക്കാന്‍ സംവിധായകന്‍ പ്രശാന്ത് നീലിന് സാധിച്ചു.

യഷുമായുള്ള രംഗങ്ങള്‍ പലതവണ ചിത്രീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ആ അമ്മ കഥാപാത്രം അത്രത്തോളം പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞത്. തന്റെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ആ രംഗങ്ങള്‍ എവിടെയാണ് ചേര്‍ക്കാന്‍ പോകുന്നത് എന്ന് അര്‍ച്ചനക്കറിയില്ലായിരുന്നു. എന്നാല്‍ ആ രംഗങ്ങളൊക്കെ എവിടെ ചേര്‍ക്കണോ അവിടെ ചേര്‍ത്തുവച്ചു സംവിധായകന്‍ പ്രശാന്ത്.

കെ.ജി.എഫ് 1 നുശേഷം കെ.ജി.എഫ് 2 ലും അതേ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം അര്‍ച്ചനക്ക് കിട്ടി . എന്നാല്‍ റോക്കിയുടെ ചെറുപ്പത്തിലെ മരിച്ചുപോകുന്ന അമ്മയ്ക്ക് വലിയ റോക്കി (യഷ്) യുമായി ഒരു രംഗത്തില്‍ പോലും ഒരുമിച്ചൊരു സീന്‍ കിട്ടിയില്ല. കെ.ജി.എഫില്‍ അഭിനയിക്കുമ്പോള്‍ അര്‍ച്ചനയുടെ പ്രായം 25ആയിരുന്നു.

കാണികള്‍ക്ക് മറക്കാനാകാത്ത കെ.ജി.എഫിലെ കഥാപാത്രങ്ങളിലൊന്നായി മാറിയതില്‍ അര്‍ച്ചന്ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.

കെ.ജി.എഫിന് ശേഷം കന്നഡ സിനിമയില്‍ നിന്നും ധാരാളം അവസരങ്ങള്‍ അര്‍ച്ചനക്ക് കിട്ടുന്നുണ്ട്. സിനിമയില്‍ അഭിനയിച്ചാലും ഇപ്പോഴും സീരിയലുകളിലും സജീവമാണ് അര്‍ച്ചന ജോയ്‌സ്.

Content Highlight: A character praised by all who saw it; Rocky’s mother is unforgettable for the audience