എഡിറ്റര്‍
എഡിറ്റര്‍
ഈജിപ്തില്‍ 92% വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നതായി റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 13th May 2015 7:38pm

women-01

ഈജിപ്തില്‍ 92 ശതമാനം വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അദെല്‍ അദാവി. 2014 ല്‍ ഈജിപ്തില്‍ നടന്ന ആരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 15 നും 49 നും ഇടയ്ക്ക് പ്രായമുള്ളവരും വിവാഹിതരായ സ്ത്രീകളുമാണ് 92 ശതവാനവും ലിംഗഛേദനത്തിന് വിധേയരാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

31 ശതമാനം ലിംഗ ഛേദനം മാത്രമാണ് ഒന്‍പതും 12 ഉം വയസിനിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളിലാണ് ഇത് കൂടുതലായും നടക്കുന്നതെന്നും ഗ്രാമങ്ങളില്‍ 95 ശതമാനം ലിംഗ ഛേദനങ്ങളും നഗരങ്ങളില്‍ 39.2 ശതമാനം ലിംഗ ഛേദനങ്ങളുമാണ് നടന്നിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വിവാഹിതരായ 50 ശതമാനം സ്ത്രീകളും ഇതിനനുകൂലമാണെന്നും 30 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ലിംഗഛേദനം നിരോധിച്ചിട്ടുണ്ടെന്ന് അറിയാവുന്നതെന്നും സര്‍വേയില്‍ പറയുന്നു. മതപരമായ ചടങ്ങുകളുടെ ഭാഗമായാണ് ഇത് നടക്കുന്നതെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഇസ്‌ലാം വിരുദ്ധമാണെന്നും ക്രൂരതയാണെന്നുമാണ് ഈജിപ്തിലെ ഉന്നത മുസ്‌ലിം നേതാക്കള്‍ പറയുന്നത്.


കൂടുതല്‍ വായനക്ക്

വേശ്യാവൃത്തി തുടച്ചുമാറ്റാന്‍ ഒരു സ്വീഡിഷ് മാതൃക !!! (26-11-2014)

മലയാളി ആഘോഷിച്ച സ്ത്രീവിരുദ്ധ സിനിമാ ഡയലോഗുകള്‍ (18-09-2014)

മക്കാവയിലെ സെക്‌സ് ടോയ്‌സ് വില്പനശാലകള്‍  (10-09-2014)

 ശശികല ടീച്ചര്‍ക്ക് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മറുപടി (26-11-2014)


2008 ല്‍ ആയിരുന്നു ഈജിപ്തില്‍ ലിംഗഛേദനം നിരോധിച്ചിരുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 5000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയുമായിരുന്നു ശിക്ഷയായി വിധിച്ചിരുന്നത്.

വാര്‍ത്ത വായിക്കാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക

combodia-sexmarket

Advertisement