ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ആന്ധ്രയില്‍ സ്റ്റീല്‍ഫാക്ടറിയില്‍ വിഷവാതകചോര്‍ച്ച; ആറു തൊഴിലാളികള്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 8:26pm

ഹൈദരാബാദ്: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറുതൊഴിലാളികള്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുരം ജില്ലയിലാണ് അപകടം നടന്നത്.

സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയായ ഗര്‍ദൗ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡില്‍ ആണ് അപകടമുണ്ടായത്. അറ്റകുറ്റപണിക്കള്‍ക്ക് ശേഷം നടന്ന പരിശോധനക്കിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.


Also Read   കുടിവെള്ളം സംരക്ഷിക്കാന്‍ ക്വാറിക്കെതിരെ പോരാടുന്ന ഒരു ഗ്രാമം


രണ്ട് പേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഫാക്ടറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Updating……

Advertisement