കുടിവെള്ളം സംരക്ഷിക്കാന്‍ ക്വാറിക്കെതിരെ പോരാടുന്ന ഒരു ഗ്രാമം
Administrator

കോഴിക്കോട് കൈവേലിക്കടുത്തുള്ള എടോനിയെന്ന ഗ്രാമം ഒരു സമരത്തിലാണ്. മലനിരകളില്‍ നിന്നുമൊഴുകുന്ന അരുവികളെ മാത്രമാശ്രയിക്കുന്ന തങ്ങളുടെ ജലസമ്പത്തിനെ നാനാവിധമാക്കാന്‍ പോന്ന കരിങ്കല്‍ ക്വാറിയെ പടിക്കു പുറത്തു നിര്‍ത്താനുള്ള സമരം. ഗ്രാമത്തെയാകെ ജലക്ഷാമത്തിന്റെ കെടുതിയിലേക്കു തള്ളിവിടാന്‍ പോന്ന ക്വാറിയെ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രദേശവാസികള്‍.