ജമ്മു കശ്മീരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; 4 പേര്‍ മരിച്ചു
national news
ജമ്മു കശ്മീരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു; 4 പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 10:04 pm

ജമ്മു: ജമ്മു കശ്മീരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍നിന്ന് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

കത്രക്ക് സമീപമാണ് അപകടം. കത്രയില്‍ നിന്നും ജമ്മുവിലേക്കുള്ള യാത്രക്കിടയിലായിരുന്നു തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചത്.

നാല് പേര്‍ മരണപ്പെട്ടതായി ജമ്മു സോണല്‍ എ.ഡി.ജി.പി മുകേഷ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലം പരിശോധിച്ചു.

https://www.ndtv.com/india-news/4-dead-20-injured-after-bus-with-vaishno-devi-pilgrims-catches-fire-near-katra-in-jammu-2973536#pfrom=home-ndtv_topscroll

 

Content Highlights: 4 Dead, 20 Injured As Bus Returning From Vaishno Devi Catches Fire