ചത്തീസ്ഗഢ്: ചത്തീസ്ഗഢിലെ ബാസ്തര്‍ ജില്ലയിലെ കാങ്കര്‍ പ്രദേശത്ത് 21 മാവേയിസ്റ്റുകള്‍ കീഴടങ്ങി. എ.കെ-47 ഉപ്പെടെ 18ഓളം ആയുധങ്ങളോടെയാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. ഇവരുടെ സംഘത്തില്‍ 13 സ്ത്രീകളും ഉണ്ടായിരുന്നു. കേശ്കല്‍ ഡിവിഷനിലെ (നോര്‍ത്ത് സബ് സോണല്‍ ബ്യൂറോ) കുമാരി/കിസ്‌കോഡോ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. സെക്രട്ടറി മുകേഷ് ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയത്.
3-എ.കെ-47 തോക്കുകള്‍, 4 എസ്.എല്‍.ആര്‍ തോക്കുകള്‍, 2 ഐ.എന്‍.എസ്.എ.എസ്‌തോക്കുകള്‍, കൈ തോക്കുകള്‍, 2 സിംഗിള്‍ ഷോട്ട് തോക്കുകള്‍, 1 ബി.ജി.എല്‍ തോക്ക് എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.
സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗവും, ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റിയിലെ നാല് അംഗങ്ങളും അന്ന് കീഴടങ്ങിയവരിലുണ്ടായിരുന്നു. ബസ്തര്‍ ജില്ലയിലെ ജഗദല്‍പുര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്.
മാവോയിസ്റ്റുകള്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് സമാധാനവും പുരോഗതിയും തെരഞ്ഞെടുത്തെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പി. സുന്ദര്‍രാജ് പറഞ്ഞു. കീഴടങ്ങിയവരുടെ തീരുമാനം ‘മാവോയിസ്റ്റ് കൂട്ടത്തില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവര്‍ക്ക് പ്രചോദനമെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി ആരംഭിച്ച ബസ്തര്‍ റേഞ്ച് പോലീസ്’ പൂന മാര്‍ഗെം: പുനരധിവാസം വഴി പുനസംയോജനം’ എന്ന പദ്ധതിയലൂടെയാണ് മാവോയിസ്റ്റകള്‍ കീഴടങ്ങിയത്.